വിശ്രമം ചോദിച്ചുവാങ്ങി കോഹ്‌ലി, ഷൂട്ടിംഗ് മാറ്റിവച്ച് അനുഷ്‌ക; ഇന്ത്യന്‍ ക്യാപ്‌റ്റന്റെ വിവാഹം ഉടന്‍ ?!

വിശ്രമം ചോദിച്ചുവാങ്ങി കോഹ്‌ലി, ഷൂട്ടിംഗ് മാറ്റിവച്ച് അനുഷ്‌ക; ഇന്ത്യന്‍ ക്യാപ്‌റ്റന്റെ വിവാഹം ഉടന്‍ ?!

   virat anushka marriage, virat kohli, team india , anushka sharma, marriage, virat kohli anushka sharma , virat , അനുഷ്‌ക ശര്‍മ , ബോളിവുഡ് , ഇന്ത്യന്‍ ക്രിക്കറ്റ് ടീം , കോഹ്‌ലി , ബിസിസിഐ
മുംബൈ| jibin| Last Modified ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (14:25 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹം ഡിസംബറില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇരുവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യത്തില്‍ സൂചനകള്‍ നല്‍കിയത്.

അടുത്തമാസം ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടെസ്‌റ്റ് പരമ്പരയ്‌ക്ക് ശേഷം കോഹ്‌ലി വിശ്രമം എടുക്കുന്നുണ്ട്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കുന്നതിനാണ് അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പുതിയ ചിത്രങ്ങള്‍ക്ക് ഉടന്‍ ഡേറ്റ് കൊടുക്കേണ്ട എന്ന നിലപാടിലാണ് അനുഷ്‌കയുള്ളതെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയും പുറത്തുവരുന്നുണ്ട്.

അതേസമയം, വിവാഹം സംബന്ധിച്ച വിവരത്തില്‍ കോഹ്‌ലിയോ അനുഷ്‌കയോ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍, വ്യക്തിപരമായ ചില തിരക്കുകള്‍ ഉണ്ടെന്നും അതിനാല്‍ വിശ്രമം വേണമെന്നും വിരാട് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :