എന്‍ടിആറിന് ഭാരത രത്ന നല്‍കണമെന്ന് ടിഡിപി

ഹൈദരാബാദ്‌| VISHNU.NL| Last Modified ബുധന്‍, 28 മെയ് 2014 (17:18 IST)
മുന്‍ ആന്ധ്രാമുഖ്യമന്ത്രിയും പാര്‍ട്ടി സ്ഥാപകനുമായ എന്‍ടി രാമറാവുവിന് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എന്‍ഡിഎ ഘടക കക്ഷിയായ തെലുങ്കു ദേശം പാര്‍ട്ടി രംഗത്ത്.

എന്‍ടിആറിന്റെ തൊണ്ണൂറ്റിഒന്നാമത് ജന്മദിനമായ ഇന്ന് ഗാണ്ടിപേട്ടില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇതുസംബന്ധിച്ച പ്രമേയവും പാസ്സാക്കി. ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു.

ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളത്തിന് എന്‍ടിആറിന്റെ പേര് നല്‍കുന്നതിനും സമ്മര്‍ദ്ദം ചെലുത്തുമെന്നും നായിഡു പറഞ്ഞു. ആന്ധ്രാ രാഷ്ട്രീയത്തില്‍ ഇന്നും എന്‍ടിആറിന് സ്വാധീനമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :