ചെന്നൈ|
AISWARYA|
Last Modified വെള്ളി, 21 ഏപ്രില്‍ 2017 (12:37 IST)
തെന്നിന്ത്യയിലെ പ്രിയതാരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട്
ദമ്പതിള്‍ സമര്‍പ്പിച്ച
ഹർജി കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ഈ ഹര്‍ജി തള്ളിയത്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ആരോപിച്ച് മധുരൈ ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശന്‍ മീനാക്ഷി ദമ്പതികള്‍ രംഗത്തെത്തിയിരുന്നു.
1985 നവംബര്‍ ഏഴിന് ജനിച്ച തങ്ങളുടെ മകന്റെ യഥാര്‍ഥ പേര് കാളികേശവന്‍ ആണെന്ന് ദമ്പതികള്‍ അഭിപ്രായപ്പെടുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം തലയ്ക്കുപിടിച്ച്
ചെന്നൈയിലേക്ക് പോവുകയായിരുന്നെന്നും ധനുഷിനെ സംവിധായകന്‍ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു.
ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെടുന്ന സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകളും ദമ്പതിമാര്‍ ഹാജരാക്കിയിരുന്നു. ധനുഷിന്റെ കൈമുട്ടില്‍ കറുത്ത അടയാളവും തോളെല്ലില്‍ കാക്കപ്പുള്ളിയുണ്ടെന്നുമാണ്
ദമ്പതികള്‍ ഹാജറാക്കിയ രേഖയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ഈ അടയാളം കണ്ടെത്താന്‍ കഴിഞ്ഞില്ല. ധനുഷ് ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചുവെന്നാണ് ദമ്പതികളുടെ അഭിപ്രായം. അതേസമയം തങ്ങള്‍ക്ക് ജീവിക്കാന്‍
മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.