വെടിക്കെട്ട് തുടരാന്‍ ധോണി വീണ്ടും, ആരാധകര്‍ ആവേശത്തില്‍ - തിരിച്ചുവിളിച്ച് ബിസിസിഐ

വെടിക്കെട്ട് തുടരാന്‍ ധോണി വീണ്ടും; തിരിച്ചുവിളിച്ച് ബിസിസിഐ

  BCCI , Chennai Super Kings , IPL , Rajasthan Royals , Mahendra singh dhoni , IPL 2018 , dhoni , ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്, രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് , ബി​സി​സി​ഐ , ഐ​പി​എല്‍ , ബിസിസിഐ , മഹേന്ദ്ര സിംഗ് ധോണി
ന്യൂ​ഡ​ൽ​ഹി| jibin| Last Modified ശനി, 15 ഏപ്രില്‍ 2017 (14:25 IST)
ഒത്തുകളി വിവാദത്തില്‍ വിലക്ക് നേരിടുന്ന ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്, രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ടീമുകള്‍ക്ക് ആശ്വാസമായി പുതിയവാര്‍ത്ത.

വി​ല​ക്ക് തീര്‍ന്നതിനെത്തുടര്‍ന്ന് രണ്ട് ടീമുകളെയും ഐ​പി​എ​ല്ലി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്‌തു. 2018ലെ ​ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ടീ​മു​ക​ളെ സ്വാ​ഗ​തം ചെ​യ്തി​രി​ക്കു​ന്ന​ത്.

ടീമുകളെ ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു വി​ല​ക്കിയ കാലാവധി അവസാനിച്ചു. ഇതോടെ ടീ​മു​ക​ളെ ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​ന്ന​തി​നാ​യി സ്വാ​ഗ​തം ചെ​യ്തു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തിരിച്ചു വരവാണ് ആരാധകര്‍ കൂടുതലായി കാത്തിരിക്കുന്നത്. മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ ടീമിന് വന്‍ ആരാധകവൃന്തമാണുള്ളത്. പൂനെ ടീമില്‍ മോശം ഫോം തുടരുന്ന ധോണി ഏറെ പഴി കേള്‍ക്കുന്നുണ്ട്.

പൂനെ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരന്‍ ഹര്‍ഷ് ഗോയങ്ക ധോണിക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ധോണിക്ക് ചെന്നൈ ടീമിനൊപ്പം കളിക്കുന്നതാണ് ഇഷ്‌ടമെന്നും അദ്ദേഹത്തിന്റെ മനസ് അവര്‍ക്കൊപ്പമാണെന്നുമാണ് പൂനെ ആരാധകര്‍ പറയുന്നത്.

ചെന്നൈ ടീമിലേക്ക് ധോണി തിരിച്ചെത്തിയാല്‍ അദ്ദേഹം തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ചെന്നൈ ആരാധകര്‍ പറയുന്നത്. പൂനെ ടീം നായകസ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റിയതാണ് മോശം ഫോമിന് കാരണമെന്നും ചെന്നൈ ആരാധകര്‍ വിശ്വസിക്കുന്നു. ഈ സാഹചര്യത്തില്‍ ധോണി തിരിച്ചെത്തിയാല്‍ ടീം പഴയ പ്രതാപത്തിലേക്ക് എത്തുമെന്നാണ് ചെന്നൈ ആരാധകര്‍ വിശ്വസിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :