ആഭ്യന്തര പ്രശ്നങ്ങളിൽ അണ്ണാ ഡിഎംകെ നേതൃത്വം വലയുന്നു; പുതിയ തന്ത്രങ്ങളുമായി ഡിഎംകെ

പുതിയ തന്ത്രങ്ങളുമായി ഡിഎംകെ

ചെന്നൈ| AISWARYA| Last Updated: ബുധന്‍, 19 ഏപ്രില്‍ 2017 (12:49 IST)
അണ്ണാ ഡിഎംകെ ആഭ്യന്തര പ്രശ്നങ്ങളിൽ വലയുമ്പോൾ പ്രതിപക്ഷത്ത് ഡിഎംകെ പുതിയ തന്ത്രങ്ങള്‍ മെനയുന്നു. ഏതു നിമിഷവും തിരഞ്ഞടുപ്പിന് അണികളെ സജ്ജമാക്കുക, നിരന്തര സമരങ്ങളിലൂടെ സർക്കാരിനെതിരെ ജനവികാരം ചൂടാറാതെ നിർത്തുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഡിഎംകെ തീരുമാനിച്ചിരിക്കുന്നത്.

പ്രതിപക്ഷ പാർട്ടികളെ ഒറ്റക്കുടക്കീഴിൽ കൊണ്ടുവരാന്‍ സാധിച്ചതിന്റെ ആവേശത്തിലാണിപ്പോള്‍ ഡിഎംകെ ഉള്ളത്. അതിനായി കർഷക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി 25ന് ഡിഎംകെ നടത്തുന്ന സംസ്ഥാന ബന്ദ് പ്രതിപക്ഷ ഐക്യത്തിന്റെ വിളംബരമായി മാറുന്നതായിരിക്കുമെന്നും സൂചനയുണ്ട്. അതിന് പുറമെ ഡിഎംകെ ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നത്
തദ്ദേശഭരണ തിരഞ്ഞെടുപ്പിലാണ്. ഭരണപ്പാര്‍ട്ടിക്ക് മുന്‍ തൂക്കം നല്‍കിയിരുന്ന തെരഞ്ഞെടുപ്പില്‍ ഇക്കുറി പതിവ് തെറ്റുമെന്നാണ് ഡിഎംകെയുടെ പ്രതീക്ഷ.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :