ബാറ്റ് വീശി ഉത്തരാഖണ്ഡിന് ലാറയുടെ സഹായം

ഡെറാഡൂണ്‍| WEBDUNIA| Last Modified വെള്ളി, 4 ഒക്‌ടോബര്‍ 2013 (09:09 IST)
PTI
പ്രളയദുരിതത്തില്‍ നാശം വിതച്ച ഉത്തരാഖണ്ഡിന്‌ സഹായവുമായി ബ്രയാന്‍ ലാറ. തന്റെ വെടിക്കെട്ട് ബാറ്റിംഗ് സ്റ്റൈല്‍ പുറത്തെടുത്താണ് ഉത്തരാഖണ്ഡിനെ സഹായിച്ചത്.

കേദാര്‍ താഴ്‌വരയില്‍ ആശുപത്രി നിര്‍മിക്കാനുള്ള പണം സമാഹരിക്കുന്നതിനായി നടത്തിയ പ്രദര്‍ശന ക്രിക്കറ്റ്‌ മല്‍സരത്തില്‍ വെസ്റ്റ്‌ ഇന്‍ഡീസിന്റെ ഇതിഹാസ ബാറ്റ്സ്മാന്‍ ഇന്നലെ പങ്കെടുത്തു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ്‌ മല്‍സരം സംഘടിപ്പിച്ചത്‌.

ഡൂണ്‍ സ്കൂളും സന്ദര്‍ശിച്ച ലാറ സ്കൂള്‍ ക്രിക്കറ്റ്‌ ടീമിനെ തന്റെ നാടായ ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോയിലേക്കു ക്ഷണിക്കുകയും ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :