കളഹന്തി തുടര്‍ക്കഥയാകുന്നു: പണമില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചു; പിതാവിന്റെ ചുമലില്‍ കിടന്ന് മകന് ദാരുണാന്ത്യം; മൃതദേഹം വീട്ടിലെത്തിച്ചതും തോളില്‍ ചുമന്ന്

ആശുപത്രികള്‍ കയറിയിറങ്ങി; അന്‍ഷിന്റെ വിധി അച്ഛന്റെ തോളില്‍ കിടന്ന് മരിക്കാന്‍

കാണ്‍പൂര്‍| priyanka| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2016 (14:28 IST)
സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ അടിയന്തിര ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ട് വയസുകാരന്‍ ദാരുണാന്ത്യം. കാണ്‍പൂരിലെ ലാലാ ലജ്പത് ആശുപത്രിയിലാണ് സംഭവം. ഞായറാഴ്ച മുതല്‍ കടുത്ത പനി പിടിപെട്ടതോടെയായിരുന്നു അന്‍ഷിനെ അച്ഛന്‍ സുനില്‍ കുമാര്‍ ലാല ലജ്പത് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിക്കുകയായിരുന്നു.

അടുത്തുള്ള മെഡിക്കല്‍ സെന്ററില്‍ പോകാനായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം. അത്യാസന്ന നിലയിലായ കുട്ടിയ്ക്ക് അടിയന്തിര ചികിത്സയോ, കൊണ്ടുപോകാന്‍ സ്‌ട്രെച്ചറോ, വാഹനമോ ആശുപത്രി അധികൃതര്‍ നല്‍കിയില്ല. 250 മീറ്റര്‍ അകെലയുള്ള മെഡിക്കല്‍ സെന്ററിലേക്ക് കാല്‍നടയായി എത്തിക്കുമ്പോഴേക്കും അന്‍ഷ് അച്ഛന്റെ തോളില്‍ കിടന്ന് അന്ത്യശ്വാസം വലിച്ചു. മകന്റെ ദുരവസ്ഥയില്‍ വിലപിച്ച് മൃതദേഹം ചുമലിലേറ്റി തന്നെയാണ് സുനില്‍ കുമാര്‍ വീട്ടിലെത്തിച്ചതും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :