പ്രധാനമന്ത്രിയെ ദുഷ്ടനായി ചിത്രീകരിക്കുന്നതും ശരിയല്ല; മോദിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്രൂരനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

Last Modified വെള്ളി, 23 ഓഗസ്റ്റ് 2019 (13:24 IST)
കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തുന്നതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്രൂരനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. വ്യക്താധിഷ്ഠിതമായല്ല, പ്രശ്‌നാധിഷ്ഠിതമായാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടതെന്നും സിങ്‌വി കൂട്ടിച്ചേർത്തു.

ജയറാം രമേശിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാറിന്റെ പോസിറ്റീവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ പരിഗണിക്കാതിരിക്കുന്നത് പ്രതിപക്ഷത്തെ സഹായിക്കില്ലെന്നുമാണ് ജയറാം രമേശ് പറഞ്ഞത്. വ്യാഴാഴ്ചയായിരുന്നു മോദിയെ പിന്തുണച്ച് ജയറാം രമേശ് രംഗത്തുവന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :