ജെഎൻയുവിന്റെ പേര് മാറ്റ് 'മോദി നരേന്ദ്ര യൂണിവേഴ്‌സിറ്റി' എന്നാക്കണം;മോദിയുടെ പേരിലും എന്തെങ്കിലുമൊക്കെ വേണമെന്ന് ബിജെപി എംപി

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മുകശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്ര നടപടിയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഹന്‍സ് രാജ് ഇക്കാര്യം സൂചിപ്പിച്ചത്.

Last Modified ഞായര്‍, 18 ഓഗസ്റ്റ് 2019 (12:29 IST)
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു)യുടെ പേര് മാറ്റി നരേന്ദ്ര മോദി യൂണിവേഴ്‌സിറ്റി എന്നാക്കി മാറ്റണമെന്ന് ഡൽഹി ബിജെപി എംപി ഹന്‍സ് രാജ് ഹന്‍സ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മുകശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്ര നടപടിയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഹന്‍സ് രാജ് ഇക്കാര്യം സൂചിപ്പിച്ചത്. ജെഎന്‍യു എത്രയും പെട്ടന്ന് എംഎന്‍യു എന്നാക്കി മാറ്റണമെന്നായിരുന്നു എംപിയുടെ പരാമര്‍ശം.

എല്ലാവരും സമാധാനമായിരിക്കാന്‍ പ്രാര്‍ത്ഥിക്കുക. പൂര്‍വികര്‍ ചെയ്തുപൊയ തെറ്റുകള്‍ ഓരോന്നായി തിരുത്തുകയാണ് നമ്മൾ‍. ജെഎന്‍യുവിന്റെ പേര് മാറ്റി എംഎന്‍യു എന്നാക്കി മാറ്റണമെന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടുവക്കുകയാണ്. മോദിയുടെ പേരിലും ചിലത് ഉണ്ടാവേണ്ടുണ്ട്’, ഹന്‍സ് രാജ് പറഞ്ഞു.1969ലാണ് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്ഥാപിതമായത്. യൂണിവേഴ്‌സിറ്റിക്ക് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ പേരിടുകയായിരുന്നു അന്ന്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :