കേന്ദ്രസര്‍ക്കാരിനും വിമര്‍ശനം; സഹകരണ ബാങ്കുകൾക്ക്​ ഇളവ്​ നൽകാനാവില്ലെന്ന്​ സു​​പ്രീംകോടതി

സഹകരണ ബാങ്കുകൾക്ക്​ ഇളവ്​ നൽകാനാവില്ല: സു​​പ്രീംകോടതി

  Demonetization , Suprem court , BJP , Narendra modi , ടിഎസ് ഠാക്കൂര്‍ , സുപ്രീംകോടതി , സഹകരണ ബാങ്കുകൾ , മുകുൾ റോത്തഗി
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 15 ഡിസം‌ബര്‍ 2016 (20:31 IST)
കേന്ദ്ര സർക്കാർ അസാധുവാക്കിയ നോട്ട്​ മാറ്റുന്നതിന്​ സഹകരണ ബാങ്കുകൾക്ക്​ ഇളവ്​ നൽകാനാവില്ലെന്ന്​ സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സമർപ്പിച്ച ഹർജികളും നോട്ട് പിൻവലിക്കൽ നടപടി ചോദ്യം ചെയ്ത പൊതുതാത്പര്യ ഹർജികളും പരിഗണിച്ചാണ് കോടതി വിധി.

സഹകരണ ബാങ്കുകൾക്കുമേൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തിൽ ഇളവ് നല്‍കാന്‍ സാധിക്കില്ല. ഇളവു നൽകിയാൽ അതു കേന്ദ്രസർക്കാറിന്റെ ഉദ്ദേശ്യശുദ്ധിക്ക് എതിരാകും. സഹകരണ ബാങ്കുകൾക്ക് കോടികളുടെ ആസ്തിയുണ്ട്. അതുകൊണ്ട് ഡിസംബർ 30 വരെ കാത്തിരിക്കാനാവില്ലേയെന്നും കോടതി ചോദിച്ചു.

നവംബർ 10 മുതൽ 14 വരെ സ്വീകരിച്ച നിക്ഷേപങ്ങൾ സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്കിൽ നിക്ഷേപിക്കാം. കാലാവധിക്ക് ശേഷം കാര്യങ്ങൾ എങ്ങനെ പോകുമെന്ന് നിരീക്ഷിക്കാമെന്നും വ്യക്‌തമാക്കി. അതേസമയം, കേന്ദ്ര സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു.

സാധാരണക്കാർക്ക്​ എന്തുകൊണ്ട്​ ബാങ്കിൽ നിന്ന്​ പണം ലഭിക്കുന്നില്ല. 24,000 രൂപ പോലും ആഴ്​ചയിൽ കിട്ടാത്ത സ്ഥിതിയുണ്ടാകു​മ്പോള്‍ ചിലർക്ക്​ ലക്ഷങ്ങൾ കിട്ടുന്നത്​ എങ്ങനെയാണ്. അവശ്യസേവനങ്ങൾക്കു നിരോധിച്ച നോട്ടുകൾ ഉപയോഗിക്കുന്നതിന് എന്താണ് തടസം. ലക്ഷക്കണക്കിന് രൂപ കേന്ദ്ര സർക്കാർ പിടിച്ചെടുത്ത് കഴിഞ്ഞിട്ടും സാധാരണക്കാരന് നോട്ട് പ്രതിസന്ധി തുടരുകയാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ചില ബാങ്ക്​ മാനേജർമാർ നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുത്തുന്നുണ്ടെന്നും അവർക്കെതിരെ നടപടിയെടുത്ത്​ വരികയാണെന്നും മുകുൾ റോത്തഗി സു​പ്രീം കോടതിയെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഞങ്ങള്‍ക്ക് സമാധാനം വേണം: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ ...

ഞങ്ങള്‍ക്ക് സമാധാനം വേണം: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പാലസ്തീനികള്‍ തെരുവിലിറങ്ങി
ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പാലസ്തീനികള്‍ തെരുവിലിറങ്ങി. ...

രാജീവ് ചന്ദ്രശേഖറിന്റെ ജാതി ഗുണം ചെയ്യുമെന്ന് ബിജെപി ...

രാജീവ് ചന്ദ്രശേഖറിന്റെ ജാതി ഗുണം ചെയ്യുമെന്ന് ബിജെപി വിലയിരുത്തല്‍
ഒരു ഇടവേളയ്ക്കു ശേഷമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നായര്‍ സമുദായത്തില്‍ ...

മന്ത്രി പി രാജീവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ...

മന്ത്രി പി രാജീവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്രത്തിന്റെ അനുമതിയില്ല; കാരണം യാത്രയുടെ ലക്ഷ്യം വെളിപ്പെടുത്താത്തത്
മന്ത്രി പി രാജീവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്രം അനുമതി നല്‍കിയില്ല. യാത്രയുടെ ...

World Theatre Day 2025: ലോക നാടകദിനം

World Theatre Day 2025: ലോക നാടകദിനം
1961ല്‍ തുടങ്ങിയതു മുതല്‍ ഈ ദിവസം മാര്‍ച്ച് 27 - ലോകത്തിന്റെ വിവിധ കോണുകളിലെ നാടക - അഭിനയ ...

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും; ...

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും; സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസ് സുരക്ഷ
പരീക്ഷ തീരുന്ന ദിവസമോ സ്‌കൂള്‍ പൂട്ടുന്ന ദിവസമോ സ്‌കൂളുകളില്‍ യാതൊരുവിധ ആഘോഷ പരിപാടികളും ...