മുംബൈ|
jibin|
Last Modified ബുധന്‍, 14 ഡിസംബര്‍ 2016 (20:26 IST)
ചൈനീസ് നിര്‍മിത ഫോണ്‍ വാങ്ങിയ ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌വാളിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ ആക്രമണം. സൈന ചൈനീസ് കമ്പനിക്കു പ്രചാരം നൽകുകയാണെന്ന് ആരോപിച്ച് ഒരു വിഭാഗം പേര്‍ താരത്തിനെതിരെ രംഗത്തുവരുകയായിരുന്നു.
പുതുതായി സ്വന്തമാക്കിയ
ഹോണർ 8 ഫോണിന്റെ ചിത്രമാണ് മുൻ ലോക ഒന്നാം നമ്പറായ സൈന ഫേസ്‌ബുക്കില്‍ പങ്കുവച്ചത്. ഇതോടെയാണ് കുറച്ചാളുകള്‍ താരത്തെ രാജ്യദ്രോഹിയെന്നുവരെ വിളിച്ച് രംഗത്തെത്തിയത്. പലരും രൂക്ഷമായ ഭാഷയിലാണ് സൈനയെ ആക്രമിച്ചത്.
അതേസമയം, ഓൺലൈൻ പ്രതിഷേധക്കാർ ആരോപിക്കുന്ന ഹോണർ ഫോൺ ഇന്ത്യൻ നിർമിതമാണെന്നാണ് വിചിത്രമായ കാര്യം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലുൾപ്പെടുത്തി ചെന്നൈയിലാണ് കമ്പനിയുടെ പ്ലാന്റ് നിർമിച്ചിരിക്കുന്നത്.