യെച്ചൂരി നിലപാട് കടുപ്പിക്കുന്നു, ബിജെപി അങ്കലാപ്പില്‍ - ജയ്‌റ്റ്‌ലിയെ വിറപ്പിച്ച് സിപിഎം

ജയ്‌റ്റ്‌ലിയെ തള്ളിപ്പറഞ്ഞ് യെച്ചൂരി, ബിജെപി കടുത്ത പ്രതിസന്ധിയില്‍ - സിപിഎം കളത്തില്‍

 sitaram yechury , Demonetisatio , CPM , arun jaitley , central government , pinarayi vijyan , സീതാറാം യെച്ചൂരി , സിപിഎം , സഹകരണ മേഖല , കേന്ദ്രസര്‍ക്കാര്‍  , അരുണ്‍ ജയ്‌റ്റ്ലി , നോട്ട് നിരോധനം
തിരുവനന്തപുരം| jibin| Last Modified ശനി, 19 നവം‌ബര്‍ 2016 (19:43 IST)
സഹകരണ മേഖലയിലെ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കൂടുതല്‍ ശക്തമായ രീതിയില്‍ പ്രതിഷേധം തുടരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഞായാറാഴ്‌ച വൈകിട്ട് ഡൽഹിയിൽ പ്രത്യേകയോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ആവശ്യമായ തീരുമാനങ്ങള്‍ സ്വീകരീക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയിലെ പ്രതിസന്ധിക്കെതിരെ പ്രക്ഷോഭം ശക്തമാക്കും. സഹകരണബാങ്കുകളിലെ നിക്ഷേപം വിദേശബാങ്കുകളിൽ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.

സഹകരണ മേഖലയിലെ പ്രശ്‌നം പരിഹരിക്കാമെന്ന ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലിയുടെ വാക്കില്‍ വിശ്വാസമില്ല. പ്രതിപക്ഷ പാര്‍ട്ടികളുമായി ചർച്ചചെയ്യു. ഇതിനായിട്ടാണ് ഞായറാഴ്‌ച പ്രത്യേക യോഗം ചേരുന്നതെന്നും മനോരമ ന്യൂസിനോട് യെച്ചൂരി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :