ഡൽഹി കലാപം; സൂത്രധാരൻ കപിൽ മിശ്ര? സത്യം വിളിച്ച് പറഞ്ഞതേ ഉള്ളുവെന്ന് മിശ്ര, ആരായാലും നടപടി എടുക്കണമെന്ന് ഗൌതം ഗംഭീർ

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 25 ഫെബ്രുവരി 2020 (15:24 IST)
ഡൽഹിയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങളുടെ സൂത്രധാരൻ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ കപില്‍ മിശ്രയാണെന്ന് ഒരു ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ കപിൽ മിശ്രയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍.

കപില്‍ മിശ്രയെന്നല്ല ആരായാലും പ്രകോപനപരമായ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്ന് ഗംഭീർ പറഞ്ഞു. അതേസമയം, തീവ്രവാദികളുടെ കണ്ണില്‍ നോക്കി സത്യം വിളിച്ചുപറയാന്‍ ധൈര്യം കാണിച്ചതാണ് താൻ ചെയ്ത തെറ്റെന്ന് മിശ്ര പറഞ്ഞു.

‘ഉവൈസി, ബര്‍ഖ, രജ്ദീപ്, ജാവേദ് അക്തര്‍ എല്ലാവരും എന്നെ അധിക്ഷേപിക്കുന്നു. എനിക്കു നേരെ വധഭീഷണി മുഴക്കുന്നു. തീവ്രവാദികളുടെ കണ്ണില്‍ നോക്കി സത്യം വിളിച്ചുപറയാന്‍ ധൈര്യം കാണിച്ചുവെന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. തീവ്രവാദികള്‍ എന്നെ വെറുക്കുന്നു’- കപില്‍ മിശ്ര ട്വീറ്റ് ചെയ്തു.

സിഎഎ അനുകൂല റാലിയില്‍ കപില്‍ മിശ്ര നടത്തിയ പരാമര്‍ശങ്ങളാണ് ഡല്‍ഹിയില്‍ വലിയ കലാപമായി മാറിയത്. സി എ എയ്ക്ക് എതിരെ നടന്ന് വരുന്ന പ്രതിഷേധവും സമരവും അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അറിയിച്ചിരുന്നു. ഇതാണ് കലാപം പൊട്ടിപ്പുറപ്പെടാൻ കാരണമായത്. ഇതോടെ കലാപത്തിന് ഉത്തരവാദി കപില്‍ മിശ്രയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :