ഡൽഹി സംഘർഷം; മരണസംഖ്യ എഴ്, എട്ട് പേരുടെ നില ഗുരുതരം

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 25 ഫെബ്രുവരി 2020 (12:38 IST)
പൗരത്വനിയമ ഭേദഗതി വിഷയത്തെ ചൊല്ലി ഡൽഹിയിൽ തുടരുന്ന സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരിൽ ഒരാൾ പൊലീസുദ്യോഗസ്ഥനാണ്. സംഘർഷത്തിൽ പരിക്കേറ്റവരിൽ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തുടങ്ങിയ സംഘർഷം നിയന്ത്രണാതീതമായിരിക്കുകയാണ്. നൂറിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം, അടിയന്തരമായി പൊലീസിനോട് ഇടപെടാൻ നിർദേശം നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ആവശ്യപ്പെട്ടു. പലയിടത്തും പൊലീസിന്‍റെ എണ്ണം കുറവാണ്. ഒരു നടപടിയും കൃത്യമായി പൊലീസിന് എടുക്കാനാകുന്നില്ല. മുകളിൽ നിന്നും ഇതുസംബന്ധിച്ച് യാതോരു വിവരവും ലഭ്യമാകുന്നില്ല.

അക്രമം തുടരുന്ന സാഹചര്യത്തിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഘ‌ർഷത്തിനിടെ മൗജ്പുരിയിൽ വീടുകൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. ഗോകുല്‍പുരിയിലെ ടയര്‍ മാര്‍ക്കറ്റിൽ തീവെച്ചു. ഡി സി പിയുടെ കാര്‍ കത്തിക്കുകയും അഗ്‌നിശമനസേനയുടെ വാഹനം കേടാക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വീടുകളും കടകളും അക്രമിക്കപ്പെട്ടുവെന്നാണ് നിലവിൽ ഡൽഹിയിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :