വെബ്‌ദുനിയ ലേഖകൻ|
Last Modified ശനി, 22 ഫെബ്രുവരി 2020 (14:17 IST)
ആർട്ടിഫിഷ്യലി ഇന്റലിജന്റ് വാർത്താ അവതാരകരെ റോയിട്ടേഴ്സ് അവതരിപ്പിച്ചതാണ് കഴിഞ്ഞ ആഴ്ച ടെക് ലോകത്ത് തരംഗാമായിരുന്നാത് എങ്കിൽ. ഇത്തവണ സ്കോർ ചെയ്തിരിക്കുന്നത് ന്യൂസിലാൻഡ് പൊലീസ് ആണ്. സേനയിലേയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജന്റ് പൊലീസിനെ ജോലിയിൽ നിയമിച്ചിരിക്കുകയാണ് ന്യൂസിലാൻഡ്
രാജ്യത്തെ ടെക് കമ്പനികളുടെ സഹായത്തോടെയാണ്
എഐ പൊലീസ് ഒഫീസറെ ന്യൂസിലൻഡ് പൊലീസ് നിർമ്മിച്ചത്. സ്റ്റേഷനിലേയ്ക്ക് എത്തുന്ന സന്ദർശകരെ സ്വീകരിക്കുക. അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുക. അവരെ ഓഫീസർമാരുടെ അടത്തേയ്ക്ക് അയയ്ക്കുക, സന്ദർശകരെ പറ്റി പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകുക എന്നതെല്ലാമാണ് എഐ ഉദ്യോഗസ്ഥന്റെ ജോലി. ആദ്യ എഐ ഉദ്യോഗസ്ഥനെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം വ്യാപകമായി എഐ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനാണ് ന്യൂസിലാൻഡ് പൊലീസ് ഒരുങ്ങുന്നത്.