മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആത്മകഥ "പ്ലെയിംഗ് ഇറ്റ് മൈ വെ" എല്ലാ റെക്കോര്‍ഡും തകര്‍ത്ത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍!

ന്യൂഡല്‍ഹി, ക്രിക്കറ്റ്, റെക്കോര്‍ഡ്, ലിംക delhi, cricket, record, linka
ന്യൂഡല്‍ഹി| Sajith| Last Modified വെള്ളി, 19 ഫെബ്രുവരി 2016 (12:49 IST)
കളിക്കളത്തിന് പുറമെ എഴുത്തിലും പുതിയ റെക്കോര്‍ഡ് തീര്‍ത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍‍‍. അദ്ദേഹത്തിന്റെ ആത്മകഥയായ "പ്ലെയിംഗ് ഇറ്റ് മൈ വെ" എന്ന പുസ്തകമാണ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് പുതിയ റെക്കോര്‍ഡ്
നേടിക്കൊടുത്തത്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകമെന്ന ഖ്യാതി നേടിക്കൊണ്ട് ഈ പുസ്തകം ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി.

ഹാച്റ്റെ ഇന്ത്യയാണ് ഈ പുസ്തകം 2014 നവംബര്‍ 6ന് പബ്ലിഷ് ചെയ്തത്. ആദ്യ ദിവസം തന്നെ ഡാന്‍ ബ്രൗണിന്റെ ഇന്‍ഫെര്‍നോ എന്ന പുസ്തകത്തിന്റെ പേരിലുള്ള പ്രീ ഓര്‍ഡര്‍ റെക്കോര്‍ഡ് "പ്ലെയിംഗ് ഇറ്റ് മൈ വെ" തകര്‍ത്തിരുന്നു. ഫിക്ഷന്‍ ആന്റ് നോണ്‍ ഫിക്ഷന്‍ കാറ്റഗറിയിലുള്ള മുഴുവന്‍ റെക്കോര്‍ഡും പുസ്തകം തകര്‍ത്തു.

ദിനം പ്രതി അനേകം കോപ്പികളാണ് ഇപ്പോഴും വിറ്റഴിയ്ക്കുന്നതെന്ന് പബ്ലിഷേഴ്സ് പറഞ്ഞു. 899 രൂപയാണ് ഈ പുസ്തകത്തിന്റെ വില.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :