ലോകത്തിലെ മികച്ച രണ്ടാമത്തെ മെട്രോ ഡല്‍ഹിയിലേയാണ് സത്യം!!!

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (12:23 IST)
അധികം വൃത്തിയില്ലാത്തതും മികച്ച സേവനങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെടുന്നവയുമാണ് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍. എന്നാല്‍ അക്കാര്യത്തില്‍ നമ്മുടെ രാജ്യ തലസ്ഥാനത്തു തന്നെ അപവാദമുണ്ട്. ഏതാണെന്നറിയാമോ, ഡല്‍ഹി മെട്രോ തന്നെ. ഡല്‍ഹി മെട്രൊ ലോകത്തിലെ മികച്ച മെട്രോകളില്‍ ഒന്നാണ്. ഉപഭോക്താക്കളുടെ സംതൃപ്തിയുടെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വ്വേയില്‍ ഡല്‍ഹി മെട്രോ ലോകത്തില്ര് മികച്ച രണ്ടാമത്തെ മെട്രോയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അതായത് ലോകത്തിലെ 18 ഇന്റര്‍നാഷണല്‍ മെട്രോകളില രണ്ടാമത്തെ സ്ഥാനമാണ് ഡെല്‍ഹിക്ക് ലഭിച്ചിരിക്കുന്നത്. ലണ്ടന്‍ ഡിഎല്‍ആര്‍, ബാങ്കോങ്ക് എന്നിവയാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലെത്തിയവ എന്നറിയുമ്പോഴാണ് ഡെല്‍ഹി മെട്രൊ എത്ര ഉയരത്തിലാണ് എന്ന നമ്മള്‍ അറിയുന്നത്. ഗ്ലോബല്‍ മെട്രോ ബെഞ്ച്മാര്‍ക്കിങ് ഗ്രൂപ്പ്‌സ് നോവയും കോമെറ്റുമാണീ സര്‍വേ നടത്തിയത്. പതിവായി മെട്രോകളില്‍ സഞ്ചരിക്കുന്നവര്‍ക്കിടയിലാണ് ഈ സര്‍വേ നടത്തിയത്.

ഏപ്രില്‍ 28 മുതല്‍ മെയ് 25 വരെ നടന്ന സര്‍വ്വേയില്‍ 41,000 കസ്റ്റമേര്‍സാണ് പങ്കെടുത്തത്. യൂറോപ്യന്‍ നോം 13816 പ്രകാരമാണ് പ്രസ്തു സര്‍വേ നടത്തിയിരിക്കുന്നത്. ഇതുപ്രകാരം ലഭ്യത, ആക്‌സസിബിലിറ്റി, അനായാസമുള്ള ഉപയോഗം, യാത്രക്ക് മുമ്പുള്ള ഇന്‍ഫര്‍മേഷന്‍, യാത്രക്കിടയിലുള്ള ഇന്‍ഫര്‍മേഷന്‍, വിശ്വാസ്യത, കസ്റ്റമര്‍കെയര്‍, സൗഖ്യം, ക്രൗഡിങ്, സുരക്ഷ എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്.

ലഭ്യതയ്ക്കായിരുന്നു സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മുന്തിയ പരിഗണന കൊടുത്തിരുന്നത്. എന്നാല്‍ ന്യൂകാസിലുള്ളവരും ഹോങ്കോങ്കിലുള്ളവര്‍ വിശ്വാസ്യതയ്ക്കായിരുന്നു മുന്‍തൂക്കം നല്‍കിയത്. ഡല്‍ഹിയ മെട്രോയുടെ ഉപയോക്താക്കള്‍ ലഭ്യതയ്ക്ക് ശേഷം വിശ്വാസനീയതക്കും ക്രൗഡിംഗിനും മുന്‍ഗണന നല്‍കിയതായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :