ന്യൂഡൽഹി|
സജിത്ത്|
Last Modified വ്യാഴം, 22 ഡിസംബര്‍ 2016 (18:32 IST)
ഡൽഹി
ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ് രാജിവച്ചു. വീണ്ടും അധ്യാപനത്തിലേക്ക് മടങ്ങി പോകുന്നതിനു വേണ്ടിയാണ് താന്‍ രാജിവെയ്ക്കുന്നതെന്നണ് അദ്ദേഹം നല്‍കിയ വിശദീകരണം. രാജിവെക്കുന്നതായി അറിയിച്ച് നജീബ് ജങ് കേന്ദ്രസർക്കാറിന് കത്ത് കൈമാറുകയും ചെയ്തു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായുള്ള അധികാര തർക്കത്തിനിടെയാണ് ജങ്ങിന്റെ രാജി.
2013 ജൂലൈ 18 നാണ് ജങ് ഡൽഹിയുടെ ഇരുപതാമത് ലഫ്. ഗവർണറായി സ്ഥാനമേറ്റത്. എന്നാല്‍ ഈ പദവിയുടെ കാലാവധി കഴിയുന്നതിന് 18 മാസം ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം രാജി വെച്ചത്.
കഴിഞ്ഞ രണ്ടു വർഷമായി തന്നോട് സഹകരിച്ചതിന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും ഉദ്യോഗസ്ഥർക്കും ഡൽഹിയിലെ ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. അതേമസയം, നജീബ് ജങ്ങിന്റെ രാജി തന്നെ അമ്പരിപ്പിച്ചുവെന്നും ഭാവിയിലെ ഉദ്യമങ്ങൾക്ക് ആശംസകള്‍ നേരുന്നുവെന്നും കെജ്രിവാൾ ട്വിറ്റില്‍ കുറിച്ചു.