1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. arvind kejriwal press meeting

കെജ്‌രിവാളിന്റെ പ്രസ്‌താവനയില്‍ ബിജെപിക്ക് ഞെട്ടല്‍ - വിവാഹം ആയുധമാക്കി ആം ആദ്​ മി

വിവാഹം വിവാദം കത്തിക്കുമോ ?; ബിജെപിയെ കടന്നാക്രമിച്ച് കെജ്‌രിവാള്‍

arvind kejriwal
ബിജെപി എംപി മഹേഷ്​ ശർമയെ വിമർശിച്ചുകൊണ്ട്​ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്​ മി നേതാവുമായ അരവിന്ദ്​ കെജ്​രിവാൾ രംഗത്ത്​.

വെറും രണ്ടര ലക്ഷം രൂപ മാത്രം ഉപയോഗിച്ച്​ കൊണ്ട്​ എംപിക്ക്​ മകളുടെ കല്യാണം നടത്താൻ എങ്ങനെ സാധിച്ചു. ചെക്ക്​ ഉപ​യോഗിച്ചാണോ അദ്ദേഹം ഇടപാടുകളെല്ലാം നടത്തിയത്​. അതോ രണ്ടര ലക്ഷം ഉപ​യോഗിച്ച്​ കൊണ്ട്​ കല്യാണം നടത്തിയോ​?, എംപിക്ക്​ എങ്ങനെയാണ്​ നോട്ടുകൾ മാറി കിട്ടിയതെന്നും​ കെജ്​രിവാൾ ചോദിച്ചു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി.

എകാധിപത്യഭരണം ഇവിടെ നടപ്പാക്കാനാവില്ല. നോട്ട്​ അസാധുവാക്കിയ തീരുമാനം ഉടൻ തന്നെ പിൻവലിക്കുകയാണ് വേണ്ടതെന്നും കൊൽക്കത്തയിൽ നോട്ട്​ നിരോധനത്തിനെതിരെ തൃണമൂൽ കോൺഗ്രസ്​ സംഘടിപ്പിച്ച പരിപാടിയില്‍ മമത വ്യക്തമാക്കി.
About Writer
jibin
അടുത്ത ലേഖനം
നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ല; ഇനി നിക്ഷേപിക്കുന്ന തുക എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം