സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിക്കരുതെന്ന് ആംആദ്മി

 ഡല്‍ഹി സര്‍ക്കാര്‍ , ആംആദ്മി , ബിജെപി, അരവിന്ദ് കേജിരിവാള്‍
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (15:12 IST)
ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിക്കരുതെന്ന് ആംആദ്മി പാര്‍ട്ടി. ഈ വിഷയം ഉന്നയിച്ച് അരവിന്ദ് കേജിരിവാളിന്റെ നേതൃത്വത്തില്‍ ആംആ്ദ്മി പ്രവര്‍ത്തകര്‍ ഡല്‍ഹി ലഫ് ഗവര്‍ണറെ കണ്ടു. ബിജെപി നേതാക്കള്‍ എഎപി എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ അടങ്ങിയ സിഡിയും ലഫ് ഗവര്‍ണര്‍ക്ക് കൈമാറി.

ബിജെപിയെ ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചാല്‍ അത് കുതിരക്കച്ചവടത്തിന് വഴിവെക്കുമെന്നും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നതിന് അനുമതി തേടികൊണ്ട് ലഫ് ഗവര്‍ണര്‍ നജീബ് ജംഗ് രാഷ്ട്രപതിയ്ക്ക്
അയച്ച കത്ത് പിന്‍ വലിക്കണമെന്നുമാണ് ആംആ്ദ്മി നേതാക്കള്‍ ആവശ്യപ്പെട്ടത്.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ നിയമസഭ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും അരവിന്ദ് കേജിരിവാള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. അതെസമയം സര്‍ക്കാര്‍ രൂപീകരിക്കാനുളള ചര്‍ച്ചകള്‍ ബിജെപിയില്‍ സജീവമായി.സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെന്ന് പറയുമ്പോഴും കണക്കുകള് ബിജെപിക്ക് അനുകൂലമല്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :