കൊറോണ പ്രതിരോധം: ആരോഗ്യപ്രവർത്തകർക്ക് ശമ്പളം ഇരട്ടിയാക്കി ഹരിയാന സർക്കാർ

അഭിറാം മനോഹർ| Last Modified വെള്ളി, 10 ഏപ്രില്‍ 2020 (14:47 IST)
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ആരോഗ്യപ്രവർത്തകരുടെ ശമ്പളം ഇരട്ടിയാക്കി.കൊറോണ വൈറസ് വ്യാപന ഘട്ടത്തിലെ സാമ്പത്തിക പ്രതിസന്ധയിൽ നിന്ന് കരകയറാൻ വിവിധ സംസ്ഥാനങ്ങൾ ശമ്പളമുൾപ്പടെയുള്ള കാര്യങ്ങൾ വെട്ടിക്കൂറയ്‌ക്കുന്നതിനിടെയാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പുതിയ തീരുമാനം.

ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഐസ്വലേഷന്‍ വാര്‍ഡില്‍ സേവനം ചെയ്യുന്ന സഹായികള്‍ തുടങ്ങി എല്ലാവരുടെയുംശമ്പളം ഇരട്ടിയാക്കിയിട്ടുണ്ട്.ഇന്നലെ വീഡിയോ കോണ്‍ഫറൻസിലൂടെ ആരോഗ്യ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :