മുംബൈ|
jibin|
Last Updated:
ബുധന്‍, 17 ഫെബ്രുവരി 2016 (19:07 IST)
ബോളീവുഡ് ഗ്ലാമര്‍ താരം അനുഷ്‌ക ശര്‍മയുമായി തെറ്റിപ്പിരിഞ്ഞതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തര്‍ക്ക് നേരെ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്ലി. പ്രമുഖ വാച്ച് നിര്‍മാതാക്കളായ ടിസ്സോട്ടിന്റെ ബ്രാന്‍ഡ്
അംബാസിഡറായി ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് കോഹ്ലിയുടെ അതിരുവിട്ട് സംസാരിച്ചത്.
ടിസ്സോട്ട് സമ്മാനിച്ച വിലപിടിപ്പുള്ള ഈ വാച്ച് ഏത് ബോളീവുഡ് താരത്തിന് നല്‍കുമെന്നായിരുന്നു ആദ്യ ചോദ്യം. കുടുംബത്തിലെ ഒരാള്‍ക്ക് നല്‍കുമെന്നും ഇപ്പോള്‍ എന്തിനാണ് ഇത്തരമൊരു ചോദ്യമെന്നും കോഹ്‌ലി മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു. ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് താരമായ തന്നോട് അത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കണം അല്ലാതെ മറ്റു കാര്യങ്ങള്‍ ചോദിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും ചോദ്യം ഉയര്‍ന്നതോടെ കോഹ്‌ലി ചൂടാകുകയായിരുന്നു. ബന്ധത്തെക്കുറിച്ചുള്ള ചോദ്യമായിരുന്നു അത്. ആരുമായുള്ള ബന്ധത്തെക്കുറിച്ചാണ് നിങ്ങള്‍ ചോദിക്കുന്നത്. ഞാന്‍ ഒരു റിലേഷന്‍ഷിപ്പ് കൗണ്‍സിലര്‍ അല്ല. ഇത്തരത്തില്‍ ഒരു ചോദ്യം എന്നോട് ചോദിക്കരുത്. അതിന് വേറെ വിദഗ്‌ദ്ധരുണ്ടെന്നും ദേഷ്യത്തോടെ കോഹ്ലി തിരിച്ചടിച്ചു.