എയർസെൽ മാക്‌സിസ് കേസ്: ചിദംബരത്തിന് മുൻകൂർ ജാമ്യം

എന്‍ഫോഴ്സമെന്‍റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് നല്‍കിയ ഹര്‍ജി സുപ്രീംകോടതി രാവിലെ തള്ളിയിരുന്നു.

Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (15:36 IST)
എയര്‍സെൽ-മാക്സിസ് കേസില്‍ പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ഒരുലക്ഷം രൂപവീതം കെട്ടിവയ്ക്കണം. അന്വേഷണവുമായി സഹകരിക്കണമെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി വ്യക്തമാക്കി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ എതിര്‍പ്പ് തള്ളിയാണ് ഉത്തരവ്. എന്‍ഫോഴ്സമെന്‍റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് നല്‍കിയ ഹര്‍ജി സുപ്രീംകോടതി രാവിലെ തള്ളിയിരുന്നു.

ഇതോടെ ഇഡിക്ക് ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള തടസം നീങ്ങി. ചിദംബരത്തെ ഇനി കസ്റ്റഡിയില്‍ വേണ്ടെന്ന് അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ കസ്റ്റഡിക്കായി എന്‍ഫോഴ്സ്മെന്റ്
അപേക്ഷ നല്‍കിയേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :