ന്യൂഡല്‍ഹി|
vishnu|
Last Updated:
ചൊവ്വ, 13 ജനുവരി 2015 (11:58 IST)
മോഡി മാജിക്കില്‍ ഇത്തവണ ഡല്‍ഹി ഒറ്റയ്ക്ക് ബിജെപി പിടിച്ചെടുക്കുമെന്ന് അഭിപ്രായ സര്‍വ്വേ. ഇന്ത്യാ ടുഡേ ഗ്രൂപ്പ്-സിസേറൊ അഭിപ്രായ സര്‍വേയാണ് ഡല്‍ഹിയില്‍ ബിജെപി 34-നും 40-നുമിടയില്‍ സീറ്റുകള്‍ സ്വന്തമാക്കി ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്.
അതേസമയം അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ബിജെപിയുടെ തൊട്ടു പിന്നില്‍ തന്നെയുണ്ടാകുമെന്നും ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് കോണ്‍ഗ്രസ് വീണ്ടും അഭിമുഖീകരിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് കുറയുമെന്നാണ് പ്രവചനം.
2013-ലെ പോലെ ഇത്തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടിയല്ല ബിജെപി പ്രചരണം നടത്തുന്നത്. അതിനാല്‍ കെജ്രിവാളാണ് മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്നാണ് ഡല്‍ഹി നിവാസികള്‍ പറയുന്നത്. സര്‍വേയില്‍ പങ്കെടുത്ത 35 ശതമാനം പേരും കേജ്രിവാളിനെ മുഖ്യമന്ത്രിയായി കണക്കാക്കുന്നത്. നേരത്തെ മുഖ്യമന്ത്രി സ്ഥനാര്‍ഥിയായിരുന്ന ഹര്‍ഷവര്‍ധന്‍ സിംഗിന് ഇപ്പോള്‍ 23 ശതമാനം പേര്‍ മാത്രമെ പിന്തുണയ്ക്കുന്നുള്ളൂ.
40 ശതമാനം വോട്ടു നേടി ബിജെപി ഒന്നാമതു വരുമ്പോള്‍ തൊട്ടുപിന്നാലെയുള്ള എഎപിക്ക് 36 ശതമാനം വോട്ടു ലഭിക്കും. എഎപിക്ക് 25 മുതല്‍ 31 വരെ സീറ്റികളെ ലഭിക്കൂവെന്നും സര്‍വേ പറയുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ 36 എന്ന മാന്ത്രിക സംഖ്യ പാര്‍ട്ടിക്കു നേടാനാവില്ലെന്നാണ് പ്രചവചം. വെറും മൂന്നോ അഞ്ചോ സീറ്റുകള്‍ മാത്രം നേടി കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി നാണക്കേട് ഏറ്റുവാങ്ങേണ്ടി വരുമെന്നും സര്‍വേ സൂചിപ്പിക്കുന്നു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ എഎപിക്ക് ഒരു അവസരം നല്‍കണമെന്ന് 42 ശതമാനം പേരും പറഞ്ഞപ്പോള്‍ 41 ശതമാനമാണ് ബിജെപി സര്‍ക്കാരിനെ അനുകൂലിച്ചത്. 18-25, 26-35 പ്രായ ഗണത്തിലുള്ളവര്‍ 39 ശതമാനവും ഇരുപാര്‍ട്ടികളേയും പിന്തുണയ്ക്കുന്നു. ഇതിനു മുകളില്‍ പ്രായമുള്ളവരുടെ ചായ്‌വ് ബിജെപിയിലേക്കാണ്. 40 വരെ സീറ്റുകള്‍ ലഭിക്കുമെങ്കിലും ലഭിക്കുന്ന വോട്ടുകളുടെ ശതമാനത്തില്‍ എഎപിയുമായി നാലു ശതമാനം മാത്രം വോട്ടിന്റെ വ്യത്യാസമെ ഉണ്ടാകൂവെന്നും സര്‍വേ പറയുന്നു.