ന്യൂഡല്‍ഹി|
Joys Joy|
Last Updated:
തിങ്കള്‍, 12 ജനുവരി 2015 (20:39 IST)
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മണ്ഡലമായ ശ്രീരംഗത്ത് അടുത്തമാസം 13ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ജയലളിതയുടെ നിയമസഭാംഗത്വം റദ്ദു ചെയ്തതിനെ തുടര്‍ന്നാണ് ഇത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും എം എല്‍ എ സ്ഥാനവും നഷ്‌ടമായിരുന്നു. ജയലളിതയുടെ മണ്ഡലത്തില്‍
ജയലളിത മാറിനില്‍ക്കുന്നതിനാല്‍ ശ്രീരംഗം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ദേശീയരാഷ്‌ട്രീയവും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
തമിഴ്നാട്ടിലെ ശ്രീരംഗത്തിനൊപ്പം അരുണാചല്‍ പ്രദേശ് (1), ഗോവ (1) തമിഴ്നാട് (1) വെസ്റ്റ് ബംഗാള്‍ (1) മഹാരാഷ്‌ട്ര (1) ആന്ധ്രപ്രദേശ് (1) എന്നിവിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും.