ഡല്‍ഹിയില്‍ മോഡിയുടെ അടിയന്തിരാവസ്ഥയെന്ന് അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹിയില്‍ മോഡിയുടെ അടിയന്തിരാവസ്ഥയെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യുഡല്‍ഹി| PRIYANKA| Last Updated: ശനി, 25 ജൂണ്‍ 2016 (17:45 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. ഡല്‍ഹിയില്‍ മോഡി അടിയന്തരാവസ്ഥ സൃഷ്‌ടിക്കുകയാണെന്നാണ് ആംആദ്മി സര്‍ക്കാരിന്റെ ആരോപണം.

സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ച് എ എ പി നേതാവും സംഗംവിഹാര്‍ എം എല്‍ എയുമായ ദിനേശ് മൊഹാനിയയെ അറസ്റ്റ് ചെയ്ത സംഭവത്തെകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ കൂടിയായ മൊഹാനിയയോട് ജല ദൗര്‍ലഭ്യത്തെക്കുറിച്ച് പരാതി പറയാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്നാണ് കേസ്.

ഇതിനിടെ, ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച 14 ബില്ലുകള്‍ ഇന്നലെ കേന്ദ്ര അഭ്യന്തര മന്ത്രാലയം തിരിച്ചയച്ചിരുന്നു. ഇതിനെതിരെയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതോടെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം സജീവമാവുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :