ഡല്‍ഹിക്ക് പൂര്‍ണമായും സംസ്ഥാനമാകണം; അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍

ഡല്‍ഹിക്ക് പൂര്‍ണമായും സംസ്ഥാനമാകണം; അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 24 ജൂണ്‍ 2016 (15:54 IST)
യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകാനുള്ള ബ്രിട്ടന്റെ ചരിത്രപരമായ നീക്കത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യയിലും മറ്റൊരു ജനഹിത പരിശോധനയ്ക്കുള്ള ആവശ്യം ശക്തമാകുന്നു. ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളാണ് ഡല്‍ഹിയെ പൂര്‍ണ സംസ്ഥാനമാക്കുന്നതിനായുള്ള ജനഹിത പരിശോധന നടത്തണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്.

യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രിട്ടന്റെ 43 വര്‍ഷത്തെ ബന്ധമാണ് ജനഹിത പരിശോധനയ്‌ക്കൊടുവില്‍ അവസാനിപ്പിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിക്കും പൂര്‍ണ സംസ്ഥാന പദവി ലഭിക്കണമെന്നും ഇതിനായി ജനഹിത പരിശോധന നടത്തണമെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ആംആദ്മി പാര്‍ട്ടി നേതാവ് ആശിഷ് കേതനും ഇതേ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ലഭിക്കുന്നതിനുള്ള ബില്ലിന്റെ കരട് കഴിഞ്ഞ മാസത്തില്‍ അവതരിപ്പിച്ച് പൊതുജനങ്ങളുടെ അഭിപ്രായവും ഡല്‍ഹി സര്‍ക്കാര്‍ തേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :