Sumeesh|
Last Modified വെള്ളി, 5 ഒക്‌ടോബര്‍ 2018 (20:22 IST)
സ്തീകൽ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനെ ആർക്കും തടയാനാകില്ലെന്ന് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ഏല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രശനം അനുവദിച്ച വിധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വിഭാഗം സ്ത്രീകളെ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കുന്നത് നീതീകരിക്കാനാവുന്നതല്ല. പുരുഷൻമാർക്ക് എത്രത്തോളം ബഹുമാനം ലഭിക്കുന്നുവോ അതേ അളവിൽ സ്ത്രികൾക്കും പ്രാധാന്യവും ബഹുമാനവും ലഭിക്കേണ്ടതുണ്ട്.
സ്ത്രീകൾ ബഹുമാനിക്കപ്പെടുന്ന ഇടമാണ് യഥാർത്ഥ വീടെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കാൻ നിയമസഭക്കും സർക്കാരിനും കോടതിക്കും ഉത്തരവാദിത്വമുണ്ട്. സ്വതന്ത്രവും കരുത്തുറ്റതുമായ നിയമസംവിധാനമാണ് നമ്മുടെ രാജ്യത്തുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.