വീട്ടിൽ സ്റ്റോർറൂമുകൾ പണിയേണ്ടത് ഈ ദിക്കിൽ !

Sumeesh| Last Modified വെള്ളി, 5 ഒക്‌ടോബര്‍ 2018 (20:01 IST)
അടുക്കളക്കൊപ്പം പ്രാധാന്യമുള്ളതാണ് വീടുകളിലെ സ്റ്റോർ റൂമുകൾ, എന്നാൽ സ്റ്റോർ റൂമുകളുടെ നിർമ്മാണത്തിൽ ആരും അത്ര ശ്രദ്ധ ചെലുത്താറില്ല എന്നതാണ് വാസ്തവം. അടുക്കളയോട് ചേർന്ന് എവിടെയെങ്കിലും ചെറിയ ഇടത്ത് സ്റ്റോർ റൂം സജ്ജീകരിക്കുകയാണ് പതിവായി കണ്ടുവരാറുള്ളത്.

വീടിന്റെ വടക്കുപടിഞ്ഞാറ്‌ ഭാഗത്താണ് സ്റ്റോർ റൂമുകൾ പണിയേണ്ടത്. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ സംഭരിക്കേണ്ട ഇടമാണ് വടക്കുപടിഞ്ഞാറ്‌ ദിക്ക്. വടക്കുപടിഞ്ഞാറ്‌ ദിക്കിൽ സ്റ്റോർ റൂം പണിയുന്നതിലൂടെ ആവശ്യമായ സമയത്ത് മറ്റുള്ളവരിൽ നിന്നും സഹായങ്ങൾ ലഭിക്കാൻ കാരണമാകും.

വാസ്തുശാസ്ത്ര പ്രകാരം കുലദേവതയുടെ ഇരിപ്പിടമാണ് വടക്കുപടിഞ്ഞാറ്‌ ദിക്ക്. ഈ ദിക്കിൽ ഒരിക്കലും ടോയ്‌ലറ്റ് പണിതുകൂട. ഇത് അത്യന്തം ദോഷകരമാണ് എന്നുമാത്രമല്ല വീട്ടിൽ താമസിക്കുന്ന ആളുകൾ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടാനും ഇത് കാരണമാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :