1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Death Delhi News

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഗൃഹനാഥന്‍ മരിച്ചു

Death
ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചാണ് ഒരാള്‍ മരിച്ചത്. ദില്ലിയിലെ ഗുരുഗ്രാം 44 ലെ കന്‍ഹായി ഗ്രാമത്തിലാണ് സംഭവം. 70 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൃഹനാഥന്‍ സുരേഷ് സാഹുവാണ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചത്. ഇയാളുടെ ഭാര്യയും മൂന്ന് മക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്. ചാര്‍ജ്ജിംഗിനിടെ അമിതമായി ചൂടായ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു.  
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2995 പേര്‍ക്ക്; മരണം 11