ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റ് സിറപ്പിനുള്ളില്‍ ചത്ത എലി! ഓണ്‍ലൈനില്‍ നിന്ന് ആഹാര സാധനങ്ങള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കണം

rate
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 19 ജൂണ്‍ 2024 (14:23 IST)
rate
കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് മുംബെയില്‍ ഒരു ഡോക്ടര്‍ വാങ്ങിയ ഐസ്‌ക്രീമില്‍ മനുഷ്യന്റെ വിരല്‍ കണ്ടെത്തിയ സംഭവം വാര്‍ത്തയായത്. ഓണ്‍ലൈന്‍വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമിലാണ് ഇതുണ്ടായത്. സമാനമായ രീതിയിലുള്ള സംഭവമാണ് വീണ്ടും ഉണ്ടായിരിക്കുന്നത്. സെപ്‌റ്റോ ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്ത ഹെര്‍ഷെ ചോക്ലറ്റ് സിറപ്പില്‍ ചത്ത എലിയെ കണ്ടെത്തിയിരിക്കുകയാണ്. പ്രാമി ശ്രീധര്‍ എന്ന സ്ത്രീയാണ് ഇതുസംബന്ധിച്ച പരാതിയുമായി വന്നത്. ചോക്ലേറ്റ് സിറപ്പ് ബോട്ടില്‍ നിന്ന് എലിയെ എടുക്കുന്ന വീഡിയോ ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സംഭവം ശ്രദ്ധിക്കാതെ കുടുംബത്തിലെ മൂന്നുപേര്‍ ഈ സിറപ്പ് കഴിച്ചെന്ന് യുവതി പറയുന്നു. ഇതില്‍ ഒരാള്‍ ചികിത്സയിലാണ്.

ബ്രൗണി കേക്ക് കഴിക്കാനാണ് തങ്ങള്‍ സെപ്‌റ്റോ ആപ്പിലൂടെ ഹെര്‍ഷെ ചോക്ലേറ്റ് സിറപ്പ് ഓര്‍ഡര്‍ ചെയ്തതെന്നും കഴിച്ചു തുടങ്ങിയപ്പോള്‍ ചെറിയ മുടികള്‍ കിട്ടാന്‍ തുടങ്ങിയെന്നും പരിശോധിച്ചപ്പോഴാണ് എലിയെ കണ്ടെത്തിയതെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ ഹെര്‍ഷെ കമ്പനി യുവതിക്ക് മറുപടി നല്‍കി. സംഭവത്തില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :