ന്യൂഡല്‍ഹി|
VISHNU.NL|
Last Updated:
തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (13:25 IST)
ഡീസല്‍
വില നിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്രത്തിന്റെ നീക്കം. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. വരുന്ന ദീപാവലിക്കു മുമ്പ് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും.
എണ്ണക്കമ്പനികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് നടപടി. കര്‍ഷകരുടെയും ജനങ്ങളുടെയും പ്രതിഷേധം പ്രതിരോധിക്കാന്‍ ഡിസലിന് രണ്ട് രൂപ കുറച്ചേക്കുമെന്നു സൂചനയുണ്ട്. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ഈ തീരുമാനം നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പടുത്തിരുന്നതിനാല്‍ തിരിച്ചടികള്‍ ഭയന്നാണ് ഈ തീരുമാനം ഉപേക്ഷിച്ചത്. എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ തീരുമാനം അതേ പടി നപ്പിലാക്കാനാണ് മോഡിസര്‍ക്കാരിന്റെ നീക്കം.
നേരത്തേ പെട്രോള്‍ വില നിര്‍ണ്ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരുന്നു. ഡീസല്‍ വില നിര്‍ണ്ണയിക്കാനുള്ള അവകാശം നല്‍കുന്നതിനു പകരം മാസം തൊറും 50 പൈസ വച്ച് വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അന്ന് എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ അന്താരാഷ്ട്ര വിപണിയിലെ കുറഞ്ഞ വില മുതലാക്കി ഡീസല്‍ വിലനിര്‍ണ്ണയാവകാശം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.