മരുന്ന് വില വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം| Last Modified വ്യാഴം, 2 ഒക്‌ടോബര്‍ 2014 (16:52 IST)
മരുന്നു വീണ്ടും വര്‍ധിപ്പിക്കുന്നു. മരുന്നുവില നിയന്ത്രണ സമിതിയുടെ അധികാരം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതാണ് മരുന്നുകളുടെ വില കൂടുന്നതിന് കാരണമാകുന്നത്.

ഔഷധവിപണിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുക സ്തനാര്‍ബുദ ചികിത്സക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലിവെക്ക് എന്ന മരുന്നിനാണ്.മരുന്നുവില നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് 1,01,000 രൂപയായിരുന്നു ഇതിന്റെ വില.പേപ്പട്ടി പ്രതിരോധ കുത്തിവെയ്പിനും വില ബാധിയ്ക്കും.

ഇത്കൂടാതെ കൊളസ്‌ട്രോള്‍ രോഗികള്‍ സാധാരണമായി ഉപയോഗിക്കുന്ന സ്റ്റോര്‍വാസിന്റെ വില 62 ല്‍നിന്ന് 97 ആകുമെന്നുമാണ് സൂചനകള്‍.ഇത്കൂടാതെ കാര്‍ഡേസ് അഞ്ച് മില്ലിഗ്രാമിന് 92 രൂപയില്‍ നിന്ന് 128 ലേക്കും പ്ലാവിക്‌സിന്റെ വില 147ല്‍ നിന്ന് 1615 ആകുമെന്നാണ് സൂചനകള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :