മുംബൈ|
VISHNU.NL|
Last Modified ശനി, 4 ഒക്‌ടോബര്‍ 2014 (16:01 IST)
കൊച്ചിയില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനമത്സരത്തിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.
മലയാളിയായ സഞ്ജു വി സാംസണ്‍ ഏകദിന ടീമില്‍ ഇടം പിടിച്ചിട്ടില്ല. സ്പിന്നര്‍ അശ്വിന്‍, രോഹിത് ശര്‍മ്മ, കരണ്‍ ശര്‍മ്മ എന്നിവരേയും ഒഴിവാക്കിയിട്ടുണ്ട്.
ധോണി, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, വിരാട് കോലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, ഉമേഷ് യാദവ് എന്നിവരാണ് ടീമിലുള്ളത്.
അശ്വിന് പകരമായി പുതുമുഖമായ കുല്‍ദീപ് യാദവിനേ ടീമിലെടുത്തിട്ടുണ്ട്.
അശ്വിന് വിശ്രമം അനുവദിച്ചപ്പോള്‍, പരിക്ക് കാരണമാണ് രോഹിതിനെ ഒഴിവാക്കിയത്. ഇവരെ മാറ്റിനിര്‍ത്തിയാലും ഇംഗ്ലണ്ട് പര്യടനത്തിലെ ടീമിനെ ഏറെക്കുറെ നിലനിര്‍ത്താന്‍ ടീം ഇഞ്യ ശ്രമിച്ചിട്ടുണ്ട്. പരമ്പരയില്‍ മൂന്ന് ഏകദിന മല്‍സരങ്ങളാണുള്ളത്. ഒക്ടോബര്‍ എട്ടിനാണ് കൊച്ചി ഏകദിനം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.