ഇന്ത്യക്ക് തിരിച്ചടി; ദാവൂദിന്റെ പാകിസ്ഥാനിലെ വിലാസങ്ങള്‍ തെറ്റ്

 ദാവൂദ് ഇബ്രാഹിം , മുംബൈ സ്‌ഫോടനക്കെസ് , അധോലോക നായകന്‍
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (10:55 IST)
1993ലെ മുംബൈ സ്‌ഫോടനക്കെസിലെ പ്രതിയും അധോലോക നായകുമായ ദാവൂദ് ഇബ്രാഹിമിന്റെ പാകിസ്ഥാനിലെ വിലാസങ്ങള്‍ കണ്ടെത്തിയ ഇന്ത്യക്ക് തിരിച്ചടി. ദാവൂദിന്റേതെന്ന് ഉറപ്പിച്ച് ഇന്ത്യ കൈമാറാനിരുന്ന തെളിവുകളിലെ വിലാസങ്ങളില്‍ തെറ്റ് കണ്ടെത്തിയത്. കണ്ടെത്തിയ വിലാസങ്ങളിലൊന്ന് ഐക്യരാഷ്ട്രസഭയിലേക്കുള്ള പാകിസ്ഥാൻ പ്രതിനിധി മലീഹ ലോധിയുടേതാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ നിരത്തിയെ തെളിവുകള്‍ തെറ്റാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നുവെങ്കിലും അതിന് ശേഷം ദേശീയ മാധ്യമമായ ദി ഹിന്ദുവും ഇന്ത്യ നിരത്തിയ തെളിവുകളില്‍ തെറ്റ് സംഭവിച്ചതായുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തല ചർച്ചയിൽ ഇന്ത്യ കൈമാറാനിരുന്ന തെളിവുകളിലാണ് തെറ്റെന്നാണ് പറയുന്നത്. അതേസമയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കൈവശമുണ്ടായിരുന്ന രേഖകൾ ഇതുതന്നെയാണോ എന്ന് മന്ത്രാലയത്തിനും അറിയില്ല.

മെയ്ൻ മാർഗല്ല റോഡ്, എഫ് - 6/2, ഹൗസ് നമ്പർ 7, സ്ട്രീറ്റ് 17, ഇസ്‌ലാമാബാദ് എന്ന വിലാസത്തിലും മാർഗല്ല റോഡ്, പി - 6/2, സ്ട്രീറ്റ് നമ്പർ 22, ഹൗസ് നമ്പർ 29, ഇസ്‌ലാമാബാദ് എന്ന വിലാസവും തെറ്റാണെന്നാണ് പാക് മാധ്യമങ്ങള്‍ തെളിവ് സഹിതം വ്യക്തമാക്കുന്നത്. മെയ്ൻ മാർഗല്ല റോഡ്, എഫ് - 6/2, ഹൗസ് നമ്പർ 7, സ്ട്രീറ്റ് 17, ഇസ്‌ലാമാബാദ് എന്ന വിലാസം മുന്‍ യുഎസ് അംബാസ്സഡറും നിലവിൽ യുഎന്നിലെ പാക്ക് പ്രതിനിധിയുമായ ലോധിയുടേതാണ്. ഇസ്‌ലാമാബാദിലെ വിലാസത്തില്‍ പി എന്നൊരു സെക്ടറില്ലെന്നും പാക് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ഈ വിലാസങ്ങളേതെന്നു അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ദാവൂദ് ഇബ്രാഹിം താമസിക്കാനിടയുള്ള സ്ഥലങ്ങളും വിലാസങ്ങളും മന്ത്രാലയം നിരീക്ഷിച്ചുവരികയാണെന്നും ‌ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതിനിധി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :