ന്യൂഡൽഹി|
jibin|
Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (13:39 IST)
മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടെത്തി മരവിപ്പിക്കാന്‍ ദേശീയസുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍.
ദാവൂദ് ഇബ്രാഹിമിനെ പിടികൂടാന്‍ ബുദ്ധിമുട്ടായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഇന്ത്യയിലുള്ള കൂട്ടാളികളുടെ സ്വാധീനം കുറയ്‌ക്കാനാണ് സ്വത്തു കണ്ടെത്തി മരവിപ്പിക്കുന്നത്.
ദാവൂദിന്റെ മകളുടെയും ഭാർത്താവിന്റെയും പേരില്‍ ഇന്ത്യയിലും വിദേശത്തുമായി കോടികളുടെ സ്വത്തുക്കള്‍ ഉണ്ട്. ദുബായിലും ആഫ്രിക്കയിലുമാണ് ഡി കമ്പനിയുടെ സ്വത്തിൽ കൂടുതലും ഉള്ളത്. ഈ സാഹചര്യത്തില്‍ സ്വത്ത് വിവരങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ രഹസ്യന്വേഷണ ഏജന്‍സികളായ ഐബിയും റോയും അന്വേഷണം ആരംഭിച്ചു.
ദാവൂദിന്റെ സംഘത്തിലെ പ്രധാനിയായ ഫിറോസാണ് ദുബായിലെ പ്രവർത്തനങ്ങൾക്കു മേല്‍നോട്ടം വഹിക്കുന്നത്. ദക്ഷിണേന്ത്യക്കാരാനായ ഇയാളാണ് ഒയാസീസ് ഓയിൽ ആന്റ് ലൂബ് എൽസിസി കമ്പനി നിയന്ത്രിക്കുന്നത്. ദാവൂദിന്റ കൂട്ടാളികളുടെ പ്രവർത്തനങ്ങൾ കൂടുതലും ഇന്ത്യയിലാണ്.