ദാവൂദിന് ശേഷം അധോലോക രാജാവാകുന്നതാര് ?; ഛോട്ടാ ഷക്കീല്‍ നയിക്കുമെന്ന് റിപ്പോര്‍ട്ട്, വിഷയത്തില്‍ ആശയക്കുഴപ്പവും

ദാവൂദ് ഇബ്രാഹിം ജീവിതത്തിന്റെ അവസാന നാളുകളിലേക്ക് എത്തിയതായിട്ടാണ് റിപ്പോര്‍ട്ട്

ദാവൂദ് ഇബ്രാഹിം , ഛോട്ടാ ഷക്കീല്‍ , അധോലോകം ,  ദാവൂദിന് രോഗം
ന്യുഡല്‍ഹി| jibin| Last Modified ബുധന്‍, 27 ഏപ്രില്‍ 2016 (11:10 IST)
കാലില്‍ ജീര്‍ണത രോഗം ബാധിച്ച അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരതരാവസ്ഥയിലെന്ന് വാര്‍ത്തകള്‍
പുറത്തുവന്നതിന് പിന്നാലെ അധോലോക നായകന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്.
ദാവൂദ് മരിച്ചാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഛോട്ടാ ഷക്കീല്‍ അവരോധിതനാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ദാവൂദ് ഇബ്രാഹിം കഴിഞ്ഞാല്‍ സംഘത്തിലെ അടുത്തയാള്‍ ഛോട്ടാ ഷക്കീല്‍ ആയതിനാലാണ് അടുത്ത മേധാവിയായി അദ്ദേഹമെത്തുമെന്നത്. എന്നാല്‍ ഈ കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. വിഷയത്തില്‍ ആശയക്കുഴപ്പം ഉണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം ഛോട്ടാ ഷക്കീല്‍ വര്‍ത്ത നിഷേധിച്ചിട്ടുണ്ട്. തന്റെ ബോസ് പൂര്‍ണ ആരോഗ്യവാനാണെന്നാണ് ഛോട്ടാ ഷക്കീല്‍ പ്രതികരിച്ചത്.

മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ ദാവൂദ് ഇബ്രാഹിം ജീവിതത്തിന്റെ അവസാന നാളുകളിലേക്ക് എത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. കാലുകളില്‍ വ്രണംവന്ന് നിര്‍ജീവമായ കാലുകള്‍ മുറിച്ചുമാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കറാച്ചിയിലെ ലിയാഖത് നാഷണല്‍ മിലിറ്ററി ഹോസ്പിറ്റലിലാണ് അധോലോകനായകനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

രക്തം ശരിയായി കാലുകളിലേക്ക് എത്താത്തതാണ് ഈയവസ്ഥയുടെ കാരണം. എന്നാല്‍ കാലുകളെ മാത്രമല്ല ശരീരാവയങ്ങളെ ആകമാനം ബാധിച്ചേക്കും. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ കാലുകള്‍ മുറിച്ചു നീക്കണമെന്ന അവസ്ഥയിലാണ് ദാവൂദെന്നാണ് കറാച്ചിയില്‍ നിന്നുള്ള വാര്‍ത്തകള്‍. ശാരീരികമായി വളരെ മോശമായ അവസ്ഥയിലാണ് അധോലോക നായകന്‍. പാകിസ്ഥാന്‍ സര്‍ക്കാരും സൈന്യവുമാണ് അദ്ദേഹത്തിന് സുരക്ഷയൊരുക്കിയിരിക്കുന്നത്.

1993ലെ മുംബൈ സ്ഫോടന കേസില്‍ അന്വേഷണ ഏജന്‍സികള്‍ നോട്ടമിട്ടതോടെയാണ് ദാവൂദ് ഇന്ത്യ വിടുന്നത്. പാക്കിസ്ഥാനിലും സൌദി അറേബ്യയിലുമായി ദാവുദ് ഒളിവില്‍ കഴിയുകയാണെന്ന് ഇടയ്ക്ക് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുംബൈ സ്ഫോടനങ്ങളില്‍ 257 കൊല്ലപ്പെടുകയും 717 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :