മോഡിക്ക് പിന്നാലെ ദാവൂദ് ഇബ്രാഹിമും നവാസ് ഷെരീഫിനെ കണ്ടു!

Narendra Modi, Nawas Sherif, Dawood Ibahim, Pakistan, India,നരേന്ദ്രമോഡി, നവാസ് ഷെരീഫ്, ദാവൂദ് ഇബ്രാഹിം, പാകിസ്ഥാന്‍, ഇന്ത്യ
ന്യൂഡല്‍ഹി| Last Modified ബുധന്‍, 13 ജനുവരി 2016 (19:07 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അപ്രതീക്ഷിത പാകിസ്ഥാന്‍ സന്ദര്‍ശനവും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള ചര്‍ച്ചയുമൊക്കെ ഡിസംബര്‍ അവസാനവാരം ലോകം മുഴുവന്‍ അത്ഭുതത്തോടെ വീക്ഷിച്ച കാര്യമാണ്. ഇപ്പോഴിതാ, മറ്റൊരു ഞെട്ടിക്കുന്ന വിവരം മാധ്യമങ്ങള്‍ പുറത്തുവിടുന്നു. മോഡിയുടെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ അധോലോകരാജാവ് ദാവൂദ് ഇബ്രാഹിമും നവാസ് ഷെരീഫിനെ സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്.

നവാസ് ഷെരീഫിന്‍റെ പേരക്കുട്ടിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് ദാവൂദ് ഇബ്രാഹിം എത്തിയതെന്നാണ് ഐ ബി എന്‍7 വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹച്ചടങ്ങില്‍ ഒരു ഇന്ത്യന്‍ വ്യവസായിയും പങ്കെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിസംബര്‍ 26ന് ദാവൂദ് ഇബ്രാഹിമും കുടുംബവും നവാസ് ഷെരീഫിന്‍റെ പേരക്കുട്ടിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തതായി മുംബൈയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ബല്‍ജീത്ത് പര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയെ കൂടാതെ മുംബൈയില്‍ നിന്ന് ചിലരും ചടങ്ങിലുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ സുരക്ഷിതനായി കഴിയുന്നതിന്‍റെ തെളിവുകള്‍ പാകിസ്ഥാന് കൈമാറിയിട്ടും ഇതുവരെയും നടപടികളൊന്നും ഉണ്ടായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :