ന്യൂഡല്‍ഹി|
jibin|
Last Modified ശനി, 12 ഡിസംബര്‍ 2015 (13:01 IST)
മുംബൈ സ്‌ഫോടനക്കേസിന്റെ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹാമിന്റെ ലേലത്തില്‍ പിടിച്ച കാര്‍ കത്തിച്ചു കളയുമെന്ന് കാര്‍ സ്വന്തമാക്കിയ ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി. ഉപായോഗിക്കാനായിരുന്നില്ല കാര്‍ ലേലത്തില്‍ പിടിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി കത്തിച്ച് കളയാനായിരുന്നു കാര്‍ സ്വന്തമാക്കിയത്. അങ്ങനെ തന്നെ ചെയ്യനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ദാവൂദിന്റെ എം.എച്ച് 04 എ എക്‌സ് 3676 റജിസ്‌ട്രേഷനിലുള്ള പച്ച ഹ്യുണ്ടായി അക്‌സെന്റ് കാറാണ് ലേലത്തില്‍ വച്ചത്. തകര്‍ന്ന് തരിപ്പണമായി കിടന്ന കാര്‍ 32000 രൂപ നല്‍കിയാണ് ചക്രപാണി സ്വന്തമാക്കിയത്. തന്റെ പ്രതിഷേധം കാണിക്കാനായി ചക്രപാണി കത്തിക്കാനായാണ് കാര്‍ ലേലത്തില്‍ പിടിച്ചത്.