ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ ഇ തൊയ്‌ബ അംഗമായിരുന്നെന്ന് ഹെഡ്‌ലി

മുംബൈ| JOYS JOY| Last Modified വ്യാഴം, 11 ഫെബ്രുവരി 2016 (11:17 IST)
ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ ഇ തൊയ്‌ബ പ്രവര്‍ത്തകയാണെന്ന് ഹെഡ്‌ലിയുടെ മൊഴി. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കവേ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയാണ് ഇക്കാര്യം പറഞ്ഞത്. ലഷ്‌കറിന്റെ വനിത വിംഗ് അംഗമായിരുന്നു ഇസ്രത്ത് എന്നാണ് മൊഴി നല്കിയിരിക്കുന്നത്.

അബ്‌ദുറഹ്‌മാന്‍ ലഖ്‌വിയാണ് ഇസ്രത്ത് ജഹാന്‍ തീവ്രവാദിയായിരുന്നെന്ന് തന്നോട് പറഞ്ഞതെന്നും ഹെഡ്‌ലി വെളിപ്പെടുത്തി. അബു ഐമന്‍ മസറിനായിരുന്നു ലഷ്‌കറിലെ വനിതാവിഭാഗത്തിന്റെ ചുമതലയെന്നും ഹെഡ്‌ലി മൊഴി നല്കി.

2004ല്‍ ഗുജറാത്തില്‍ വെച്ചു നടന്ന വ്യാജ ഏറ്റുമുട്ടലില്‍ ആയിരുന്നു പത്തൊമ്പതുകാരിയായ ഇസ്രത്ത് ജഹാനും മറ്റ് മൂന്നുപേരും
കൊല്ലപ്പെട്ടത്. കോളജ് വിദ്യാര്‍തിനി ആയിരുന്ന ഇസ്രത്ത് ജഹാനൊപ്പം മലയാളിയായ പ്രാണേഷ് പിള്ള, അംജദ് അലി, ജീഷാന്‍ ജോഹന്‍ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.

നരേന്ദ്ര മോഡിയെ കൊല്ലുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതില്‍ ഇവര്‍ പങ്കാളികളാണെന്ന് ക്രൈം ബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഗുജറാത്ത് പൊലീസ് ഇവരെ വധിച്ചത്. എന്നാല്‍, ഗുജറാത്തില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ ആയിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :