പൊലീസുകാരന്‍ തോക്ക് ചൂണ്ടി; യുവതി നൃത്തം ചെയ്തു

  പൊലീസുകാരന്‍ തോക്ക് , ശൈലേന്ദ്ര കുമാര്‍ ശുക്ല , പൊലീസ് , ലക്‌നൗ
ലക്‌നൗ| jibin| Last Modified വ്യാഴം, 13 നവം‌ബര്‍ 2014 (11:50 IST)
നൃത്തം ചെയ്യാനെത്തിയ സംഘത്തിലെ പെണ്‍കുട്ടിയെ തോക്ക് ചൂണ്ടി നൃത്തം ചെയിക്കുകയും പെണ്‍കുട്ടിക്ക് നേരെ പണം വാരിയെറിയുകയും ചെയ്ത് പൊലീസുകാരന്‍ കുടുങ്ങി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയിലെ നിഗോഹി സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ മുപ്പതുകാരനായ ശൈലേന്ദ്ര കുമാര്‍ ശുക്ലയാണ് സംഭവം വിവാദമായതോടെ സസ്‌പെന്‍ഷനിലായത്.

തിങ്കളാഴ്ച നടന്ന രാംലീല ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു സംഭവം. ആഘോഷങ്ങളില്‍ നൃത്തം ചെയ്യാനെത്തിയ സംഘത്തിലെ പെണ്‍കുട്ടിയെ ഇയാള്‍ 'ബുള്ളറ്റ് രാജ' എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പം നൃത്തം ചെയ്യാനാവശ്യപ്പെടുകയായിരുന്നു. അതിനെ എതിര്‍ത്ത പെണ്‍കുട്ടിക്ക് നേരെ ഇയാള്‍
തോക്ക് ചൂണ്ടുകയും ഒരു മണിക്കൂറോളം നൃത്തം ചെയിക്കുകയുമായിരുന്നു.


അതോടൊപ്പം ഇയാള്‍ സ്‌റ്റേജില്‍ കയറി നർത്തകിക്കു നേരെ പണം വാരിയെറിയുകയും ചെയ്തു. 30,000 രൂപയോളം ഇത്തരത്തില്‍ പൊലീസുകാരന്‍ ചെലവാക്കിയതായാണ് ദൃസാക്ഷികൾ പറയുന്നത്. സംഭവത്തെ എതിര്‍ത്തവര്‍ക്ക് നേരെയും ഇയാള്‍ തോക്ക് ചൂണ്ടി. ആള്‍ക്കൂട്ടത്തിലെ ചിലര്‍ ഇത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇത് സോഷ്യല്‍ മീഡിയ സൈറ്റുകളിലും പ്രചരിച്ചതോടെ വിവാദമാകുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :