ജനം പണത്തിനായി നട്ടം തിരിയുമ്പോള്‍ വിചിത്രമായ പ്രസ്‌താവനയുമായി സുരേഷ് ഗോപി രംഗത്ത്

പണമില്ലാതെ ജനം വലയുമ്പോള്‍ സുരേഷ് ഗോപി ഇങ്ങനെ പറയുമെന്നാരും കരുതിയില്ല - പ്രസ്‌താവ ഞെട്ടിക്കുന്നത്

 Demonetisation , suresh gopi , narendra modi , BJP , Atm and Banks , സുരേഷ് ഗോപി , കേന്ദ്ര സർക്കാർ , ബാങ്കുകള്‍ , നോട്ട് നിരോധനം
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 16 നവം‌ബര്‍ 2016 (17:30 IST)
ജനങ്ങള്‍ പണത്തിനായി ബാങ്കുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തിരിക്കുമ്പോള്‍ വിചിത്രമായ മറുപടിയുമായി സുരേഷ് ഗോപി എംപി രംഗത്ത്. പണം മാറ്റുന്നതിനു ജനങ്ങൾ കൂട്ടത്തോടെ ബാങ്കുകളിലേക്ക് പോകേണ്ട ആവശ്യമില്ല. നോട്ടുകൾ മാറ്റിവാങ്ങുന്നതിനായി ഇനിയും സമയമുണ്ടെന്നും താരം പറഞ്ഞു.

ആവശ്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് കേന്ദ്രസർക്കാർ ഈ നടപടി സ്വീകരിച്ചതെന്ന വാദം തെറ്റാണ്. സര്‍ക്കാരിന്റെ മികച്ച തീരുമാനങ്ങളില്‍ ഒന്നാണ് നോട്ട് അസാധുവാക്കല്‍ നടപടി. ദിവസവും ഇതു സംബന്ധിച്ച സ്‌ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും താരം വ്യക്തമാക്കി.

നടപടിക്കെതിരായി പ്രചരിക്കുന്ന കുപ്രചരണങ്ങൾ അവസാനിപ്പിക്കുകയാണ് വേണ്ടത്. മുന്നൊരുക്കങ്ങൾ നടത്താനുള്ള സമയം ചിലർക്ക് കിട്ടിയില്ല എന്നുള്ളതാണ് വാസ്തവമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :