ന്യൂഡൽഹി|
VISHNU N L|
Last Modified ശനി, 22 ഓഗസ്റ്റ് 2015 (10:32 IST)
രാജ്യത്ത് വീണ്ടും പെട്രോള്‍ ഡീസല്‍ വില കുത്തനെ കുറയാന്‍ കളമൊരുങ്ങുന്നു. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതാണ് വിലകുടയാന്‍ ഇടയാക്കിയിരിക്കുന്നത്. രാജ്യാന്ത്ര വിപണിയില്‍ ക്രൂഡ് ഓയിലൊ വില ഇപ്പോല്‍ ആറര വര്‍ഷത്തേഥില്‍ നിന്നും താഴ്ന്നന്നിലയിലാണ്. രാജ്യാന്തര വ്യാപാരത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന്(159 ലീറ്റർ) 46.91 ഡോളറായി.
യുഎസിലെ എണ്ണ സ്റ്റോക്ക് ഉയർന്നതും ഡിമാൻഡ് കുറഞ്ഞതും അവിടെ ക്രൂഡ് ഓയിൽ (വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ്) വില ബാരലിന് 40.48 ഡോളർ നിലവാരത്തിലെത്തിച്ചു. എന്നാല്‍ രാജ്യത്ത് ഇന്ധനവിലയിടിവിന്റെ ഗുണം പൂര്‍ണതോതില്‍ ലഭിക്കില്ല. ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതിനാല്‍ ഇറക്കുമതി ചിലവേറുമെന്നതിനാല്‍ പ്രതീക്ഷിച്ച ഇടിവുണ്ടാകില്ലെങ്കിലും ഇന്ധനവിലയില്‍ വലിയ കുറവുതന്നെ ഉണ്ടാകും.
പെട്രോൾ, ഡീസൽ വിലകൾ ഇനി മാസാവസാനമാണ് പുനർ നിർണയിക്കുക. വിലകുറഞ്ഞാല്‍ നികുതി കൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. രാജ്യാന്തര ക്രൂഡ് വില ബാരലിന് 30 ഡോളർ നിലവാരത്തിലെത്തിയാലേ ഇനി അത്തരമൊരു നികുതി വർധന ആലോചിക്കുന്നുള്ളൂ എന്നാണ് സർക്കാർ നിലപാട്.