പെട്രോളിനും ഡീസലിനും വില കുറച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 15 ഓഗസ്റ്റ് 2015 (11:37 IST)
രാജ്യത്ത് പെട്രോളിനും ഡീസലിനും കുറച്ചു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണക്കുണ്ടായ വിലയിടിവ് പരിഗണിച്ചായിരുന്നു വില കുറച്ചത്.

പെട്രോളിന് 1.27 രൂപയും ഡീസലിന് 1.17 രൂപയുമാണ് കുറഞ്ഞത്.

ഡല്‍ഹിയില്‍ പെട്രോളിന് 64.47 രൂപയുള്ളത് 63.20 രൂപയാകും. ഡീസലിന് 46.12 രൂപ എന്നത് ഒരു ലിറ്ററിന് 44.95 രൂപയാകും.

വില കുറച്ചത് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതിനു മുമ്പ് ഓഗസ്റ്റ് ഒന്നിനും വില കുറച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :