അനുബന്ധ വാര്‍ത്തകള്‍
- ജയനുമായി പ്രണയത്തിലാണെന്ന് ഗോസിപ്പ്; അതൊരു പ്രണയമൊന്നും ആയിരുന്നില്ലെന്ന് സീമ
- 'ഗുണ്ട ജയൻ സിനിമ എഴുതി തുടങ്ങുമ്പോൾ മുതൽ ആഗ്രഹിച്ച പോസ്റ്റർ'; വിജയത്തിൻറെ സന്തോഷം പങ്കുവെച്ച് ജോണി ആന്റണി
- ഭാവനയുടെ തിരിച്ചുവരവ് കേക്ക് മുറിച്ച് ആഘോഷമാക്കി ഷറഫുദ്ദീനും അണിയറപ്രവര്‍ത്തകരും, ചിത്രങ്ങള്‍
- ദിലീപേട്ടനെ എപ്പോ കണ്ടാലും ഞാന്‍ എഴുന്നേറ്റു നില്ക്കും; അത്ര കടപ്പാടുണ്ടെന്ന് നവ്യ നായര്‍
- തുടക്കം മുതല്‍ ഒടുക്കം വരെ കണ്ടിരിക്കാന്‍ ബുദ്ധിമുട്ട്; പ്രേക്ഷകരെ പൂര്‍ണ്ണമായി നിരാശപ്പെടുത്തിയ പത്ത് ദിലീപ് ചിത്രങ്ങള്‍ ഇവയൊക്കെ
'ഞാന്‍ കീഴടങ്ങുകയാണ്, ദയവുചെയ്ത് എന്നെ വെടിവയ്ക്കരുത്'; യുപിയില്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി പ്രതി
ഞാന്‍ കീഴടങ്ങുകയാണ്, ദയവുചെയ്ത് എന്നെ വെടിവയ്ക്കരുതെന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കി യുപിയില്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി പ്രതി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. കഴിഞ്ഞ ആഴ്ച യോഗി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ സംഭവമാണിത്. ഒരു കോഴി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മോചനത്തിനായി 20 ലക്ഷം രൂപ ആവശ്യപ്പെട്ട കേസിലെ പ്രതിയായ ഗൗതം സിങാണ് കീഴടങ്ങിയത്.
മാര്‍ച്ച് ഏഴിനാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. പ്രധാന പ്രതിയായ ഗൗതം സിങിന്റെ രണ്ടുകൂട്ടാളികളായ രാജ്കുമാര് യാദവിനെയും സുബൈറിനെയും പൊലീസ് പിടികൂടിയിരുന്നു. ഗൗതം സിങിനെ പിടികൂടാന്‍ 25000രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിരുന്നു.