വിഷ്ണു ദേവനായുള്ള കവര്‍ ചിത്രം: ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി| Sajith| Last Modified വെള്ളി, 29 ജനുവരി 2016 (16:07 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എംഎസ് ധോണിക്ക് ആശ്വാസമായി സുപ്രീം കോടതി വിധി. മതവികാരത്തെ വ്രണപ്പെടുത്തിയെന്ന കേസില്‍ ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

ഒരു പരസ്യ ചിത്രത്തില്‍ കയ്യില്‍ ചെരുപ്പും പിടിച്ച് വിഷ്ണു ദേവന്റെ രൂപത്തില്‍ ധോണി നില്‍ക്കുന്നത് ഒരു മാസികയില്‍ കവര്‍ ചിത്രമായി വന്നിരുന്നു. ഇത് വന്‍ വിവാദമാണുണ്ടാക്കിയത്.

ഈ കേസ് ആന്ധ്രാപ്രദേശിലെ അനന്തപുര്‍ കോടതിയില്‍ നിന്നും ബംഗലൂരുവിലേക്ക് മാറ്റണമെന്ന് ധോണി ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി കൂടി പരിഗണിച്ച് സുപ്രീം കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. അനന്തപുര്‍ കോടതി നേരത്തെ ധോണിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്
ധോണി സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

ഇപ്പോള്‍ ഒസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ധോണി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :