അമ്പയര്‍ക്കെതിരെ പ്രതിഷേധം; ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്‌ ശര്‍മയ്‌ക്ക് ഐസിസിയുടെ താക്കീത്‌

അഡ്‌ലെയ്‌ഡ്| Sajith| Last Modified ചൊവ്വ, 26 ജനുവരി 2016 (11:06 IST)
ഇന്ത്യന്‍ ഓപ്പണിങ്ങ് ബാറ്റ്സ്മാന്‍ രോഹിത്‌ ശര്‍മയ്‌ക്ക് ഐസിസിയുടെ താക്കീത്‌. ഓസ്‌ട്രേലിയക്കെതിരെ നടന്ന അവസാന ഏകദിനത്തില്‍ രോഹിതിനെ പുറത്താക്കിയ അമ്പയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചതിനാണ്‌ ഈ നടപടി. അമ്പയര്‍ ഔട്ട്‌ വിധിച്ച ശേഷവും ക്രീസില്‍ തുടര്‍ന്ന രോഹിത്തിന്റെ നടപടി ശരിയായില്ലെന്ന്‌ ഐസിസി വ്യക്‌തമാക്കി.

99 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് രോഹിത്ത്‌ ഹേസ്‌റ്റിംഗ്‌സിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ക്ക്‌ ക്യാച്ച്‌ നല്‍കിയെന്ന്‌ അമ്പയര്‍ വിധിച്ചത്‌. എന്നാല്‍ അമ്പയറുടെ ഈ തീരുമാനം ശരിയല്ലെന്ന നിലപാടിലായിരുന്നു രോഹിത്‌. അമ്പയര്‍ ഔട്ട്‌ വിളിച്ചിട്ടും ക്രീസില്‍ കുറച്ച്‌ സമയം നിന്ന ശേഷമായിരുന്നു രോഹിത്‌ പവലിയനിലേക്ക്‌ മടങ്ങിയത്‌.

പരമ്പരയില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച രോഹിത്‌ ശര്‍മ്മ തന്നെയാണ് ഈ പരമ്പരയുടെ താരം. 441 റണ്‍സ് ആയിരുന്നു ഈ പരമ്പരയില്‍ രോഹിത്‌ ശര്‍മ്മ നേടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്‍വെച്ച്‌ ഒരു ഏകദിന പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന നേട്ടവും ഇതോടെ രോഹിത് ശര്‍മ്മ സ്വന്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :