കോഹ്‌ലി അന്യഗ്രഹ ജീവിയാണെന്ന് തോന്നുന്നു: സുനില്‍ ഗാവസ്കര്‍

വിരാട് കോഹ്‌ലി , സുനില്‍ ഗാവസ്‌കര്‍ , ഇന്ത്യ ഓസ്‌ട്രേലിയ ഏകദിനം , ക്രിക്കറ്റ് , ധോണി
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 29 ജനുവരി 2016 (08:41 IST)
തകര്‍പ്പന്‍ ഫോമില്‍ തുടരുന്നു ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍ രംഗത്ത്. ക്രിക്കറ്റില്‍ എല്ലാ കാര്യങ്ങളും എളുപ്പമാക്കുന്നു കോഹ്‌ലി മറ്റേതോ ഗ്രഹത്തില്‍നിന്നു വന്നതാണ്. അദ്ദേഹത്തിനെതിരെ ബോളര്‍മാര്‍ക്കൊന്നും ചെയ്യാനില്ല. അത്രയ്‌ക്കും ഫോമിലാണ് ഇന്ത്യന്‍ താരം കളിക്കുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

കോഹ്‌ലിയുടെ ബാറ്റിംഗ് എപ്പോഴും ഉന്നത നിലവാരത്തിലാണ്. ഒരേ ലൈനിലും ലെംഗ്‌തിലും വരുന്ന പന്തിനെ ഗ്രൌണ്ടിന്റെ എല്ലാ വശങ്ങളിലേക്കും പായിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. ഈ സാഹചര്യത്തില്‍ ബോളര്‍മാര്‍ കാഴ്‌ചക്കാര്‍ മാത്രമാകുകയാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

മികച്ച ഫോമില്‍ തുടരുന്ന കോഹ്‌ലി ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. പരമ്പര 4-1ന് നഷ്ടമായെങ്കിലും 91, 59, 117, 106, 8 എന്നിങ്ങനെയായിരുന്നു അഞ്ച് മത്സര പരമ്പരയില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. ഓസീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പുറത്താകാതെ 90 റണ്‍സും അദ്ദേഹം നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :