അനുബന്ധ വാര്‍ത്തകള്‍
- ഇത് ബിജെപിക്കെതിരായ പുതിയ തന്ത്രം: മോദിക്കെതിരെ പ്രിയങ്കാ ഗാന്ധി, രാഹുൽ വയനാട്ടിൽ
- വയനാട്ടിൽ സ്ഥാനാർഥിത്വം വൈകുന്നതിൽ ലീഗിന് അതൃപ്തി; തീരുമാനം വൈകുന്നത് കോൺഗ്രസിന് മാത്രം അറിയാവുന്ന കാരണത്താൽ
- വയനാടോ? തമിഴ്നാടോ? രാഹുൽ തീരുമാനിക്കും, കാരണം മോദി - കൊട്ടും കുരവയും റെഡി !
- ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ സഖ്യത്തിൽ വിള്ളല്‍ വരുത്തരുത്; വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിൽ എതിർപ്പുമായി ഡിഎംകെയും
- വയനാട്ടിൽ രാഹുലിനായി കാത്തിരിക്കുകയാണെന്ന് പറയാം, വടകരയിലെ കെ മുരളീധരനെ കോൺഗ്രസ് മറന്നുപോയോ ?
മത്സരിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ല, ഡൽഹിയിലെ നാടകം എന്തെന്ന് അറിയില്ല: മറുകണ്ടം ചാടി ചെന്നിത്തല
മുല്ലപ്പള്ളിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് തടയാൻ ഡൽഹിയിൽ ചിലർ നാടകം കളിക്കുന്നുവെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേപ്പറ്റി എനിക്ക് അറിയില്ല. മുല്ലപ്പള്ളിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയെ പോലെയുള്ള ശക്തനായ നേതാവ് ദക്ഷിണേന്ത്യയിൽ മത്സരിച്ചാൽ മതേതര ശക്തികൾക്ക് വൻ പിന്തുണ കിട്ടും എന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം കേരളത്തിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതുവരെ മത്സരിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ല. അൽപ്പം കൂടി കാത്തിരിക്കാം. പോസിറ്റീവായ മറുപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കേണ്ടതില്ലെന്നുള്ള എൻസിപിയുടെ അഭിപ്രായം കണ്ടിരുന്നു. അവർ അഭിപ്രായം പറഞ്ഞാലും തീരുമാനം എടുക്കേണ്ടത് രാഹുൽ ഗാന്ധിയും ഹൈക്കമാൻഡുമാണ്.രാഹുൽ പോരാട്ടം നയിക്കുന്നത് ബിജെപിക്കെതിരെയാണ്. അമേഠിയിൽ ബിജെപിയാണ് മുഖ്യ എതിരാളി. അവിടെ നല്ല ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി വിജയിക്കും.