അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സുധാകരന്‍

തിരുവനന്തപുരം| Last Modified ഞായര്‍, 31 മെയ് 2015 (14:32 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ചുതലക്കാരന്‍ പിണറായി വിജയനായതോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ജയരാജന്റെ നേതൃത്വത്തില്‍ സിപിഎം ഗുണ്ടകളെ ഇറക്കിയിട്ടുണ്ടെന്നും കെ സുധാകരന്‍ ആരോപിച്ചു.

അരുവിക്കരയില്‍ എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് പിണറായി വിജയനാണ്. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി സിപിഎമ്മിലെ എം. വിജയകുമാറും യുഡിഎഫിന്റെ സ്ഥാനാര്‍ഥി ജി. കാര്‍ത്തികേയന്റെ മകന്‍ കെ.എസ്. ശബരീനാഥുമാണ്. ഒ രാജഗോപാലാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :